തമിഴ്‌നാട്ടില്‍ കോവിഡ് രോഗികള്‍ അഞ്ച് ലക്ഷം കടന്നു; കര്‍ണാടകയില്‍ നാലര ലക്ഷം

കര്‍ണാടകയില്‍  ഇന്ന് 9,894 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തമിഴ്‌നാട്ടില്‍ കോവിഡ് രോഗികള്‍ അഞ്ച് ലക്ഷം കടന്നു; കര്‍ണാടകയില്‍ നാലര ലക്ഷം

ബംഗളൂരു: കര്‍ണാടകയില്‍  ഇന്ന് 9,894 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 104 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 4, 59,445 ആയി ഉയര്‍ന്നു.

സംസ്ഥാനത്ത് 99,203 സജീവകേസുകളാണ് ഉള്ളത്. ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്99,203 പേരാണ്. ഇന്ന് 8,402 പേര്‍ ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇന്നുവരെ കോവിഡ് ബാധിച്ച് 7,265 പേരാണ് മരിച്ചത്. 

തമിഴ്‌നാട്ടില്‍ ഇന്ന് 5,693 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 74 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികള്‍ അഞ്ച് ലക്ഷം കടന്നു. 47,012 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.  ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത് 4,47,366 പേരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com