മുന്‍ കേന്ദ്രമന്ത്രി രഘുവംശ് പ്രസാദ് സിങ് അന്തരിച്ചു; അന്ത്യം ലാലുവിന് വികാര നിര്‍ഭരമായ കത്തെഴുതി പാര്‍ട്ടി വിട്ടതിന് പിന്നാലെ

മുതിര്‍ന്ന ആര്‍ജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന രഘുവംശ് പ്രസാദ് സിങ് അന്തരിച്ചു.
മുന്‍ കേന്ദ്രമന്ത്രി രഘുവംശ് പ്രസാദ് സിങ് അന്തരിച്ചു; അന്ത്യം ലാലുവിന് വികാര നിര്‍ഭരമായ കത്തെഴുതി പാര്‍ട്ടി വിട്ടതിന് പിന്നാലെ

ന്യൂഡല്‍ഹി: മുതിര്‍ന്ന ആര്‍ജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന രഘുവംശ് പ്രസാദ് സിങ് അന്തരിച്ചു. കോവിഡ് 19 ബാധിച്ചതിനെ തുടര്‍ന്നായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം ഡല്‍ഹി എംയിസില്‍ ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം ആര്‍ജെഡി വിട്ടത്. 

ജൂണിലാണ് അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗം ഭേദമായെങ്കിലും ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി മേധാവിയുമായ ലാലു പ്രസാദ് യാദവിന്റെ സന്തത സഹചാരിയായിരുന്നു രഘുവംശ് സിങ്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഗ്രാമീണ വികസന മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

'കഴിഞ്ഞ 32 വര്‍ഷം ഞാന്‍ നിങ്ങള്‍ക്ക് പിന്നില്‍ ഉറച്ചുനിന്നു. എന്നാല്‍ ഇപ്പോഴില്ല.' എന്നായിരുന്നു ആശുപത്രി കിടക്കയില്‍ നിന്ന് ലാലുവിന് അയച്ച കത്തില്‍ രഘുവംശ് കുറിച്ചത്. 

'താങ്കള്‍ എഴുതിയെന്ന് അവകാശപ്പെടുന്ന കത്ത് ഞാന്‍ മാധ്യമങ്ങളില്‍ കണ്ടു. എനിക്ക് അതൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. താങ്കള്‍ എത്രയും വേഗം സുഖം പ്രാപിക്കണമെന്നും ഞങ്ങള്‍ക്കൊപ്പം എന്നും ഉണ്ടാകണമെന്നുമാണ് ആര്‍ജെഡിയും എന്റെ തന്റെ കുടുംബവും ആഗ്രഹിക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ രാഷ്ട്രീയവും സാമൂഹ്യവും കുടുംബപരവുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും നാം ഒന്നിച്ചാണ് പരിഹാരം കണ്ടത്. അതുപോലെ ഇപ്പോഴും പ്രശ്‌നങ്ങല്‍ പരിഹരിക്കാനാവും',- രഘുവംശിന് എഴുതിയ മറുപടി കത്തില്‍ ലാലു കുറിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com