മെയില്‍ 50,000, സെപ്റ്റംബറില്‍ 36 ലക്ഷം, രോഗമുക്തി കുത്തനെ ഉയര്‍ന്നു; ചികിത്സയിലുളളത് നാലില്‍ ഒന്നെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 77.77 ശതമാനമായി ഉയര്‍ന്നു
നോയിഡയിലെ ആശുപത്രിയില്‍ കോവിഡ് ബാധിത ജന്മദിനത്തിന് കേക്ക് മുറിക്കുമ്പോള്‍/ ചിത്രം: പിടിഐ
നോയിഡയിലെ ആശുപത്രിയില്‍ കോവിഡ് ബാധിത ജന്മദിനത്തിന് കേക്ക് മുറിക്കുമ്പോള്‍/ ചിത്രം: പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 77.77 ശതമാനമായി ഉയര്‍ന്നു. പരിശോധനാ നിരക്ക് ഉയര്‍ന്നതും നിരീക്ഷണം കൂടുതല്‍ ശക്തമാക്കിയതുമാണ് രോഗമുക്തി നിരക്ക് വര്‍ധിക്കാന്‍ സഹായകമായതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

രോഗമുക്തി നിരക്കില്‍ കുത്തനെയുളള വര്‍ധനയാണ് ഏതാനും മാസങ്ങളായി ഉണ്ടാവുന്നത്. മെയ് മാസം തുടക്കത്തില്‍ 50000 ആയിരുന്നു രോഗമുക്തര്‍. എന്നാല്‍ സെപ്റ്റംബറോടെ ഇത് 36 ലക്ഷമായി ഉയര്‍ന്നു. പ്രതിദിനം ശരാശരി 70000 എന്ന കണക്കിലാണ് രോഗം ഭേദമായി ആശുപത്രി വിടുന്നത്. രോഗമുക്തരായവര്‍ ചികിത്സയിലുളളവരുടെ 3.8 മടങ്ങായി വര്‍ധിച്ചെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 

നിലവില്‍ മൊത്തം കോവിഡ് രോഗികളില്‍ നാലില്‍ ഒന്നുമാത്രമാണ് ചികിത്സയില്‍ ഉളളത്.മരണനിരക്ക് 1.66 ശതമാനമായി താഴ്ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.  രോഗമുക്തരായവരില്‍ അറുപതുശതമാനം പേരും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് രോഗമുക്തി നേടിയവരില്‍ അധികമെന്നും സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com