ആന്ധ്രയില്‍ മരണസംഖ്യ അയ്യായിരത്തിലേക്ക്; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7,956പേര്‍ക്ക്, തമിഴ്‌നാട്ടില്‍ 5,752

5,75,079പേര്‍ക്കാണ് ആന്ധ്രാപ്രദേശില്‍ ആകെ കോവിഡ് ബാധിച്ചത്.
ആന്ധ്രയില്‍ മരണസംഖ്യ അയ്യായിരത്തിലേക്ക്; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7,956പേര്‍ക്ക്, തമിഴ്‌നാട്ടില്‍ 5,752

ഹൈദരാബാദ്: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ ഇന്ന് 7,956പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 9,746പേരാണ് ഇന്ന് രോഗമുക്തരായത്. 5,75,079പേര്‍ക്കാണ് ആന്ധ്രാപ്രദേശില്‍ ആകെ കോവിഡ് ബാധിച്ചത്. 93,204പേര്‍ ചികിത്സയിലാണ്. 4,76,903പേര്‍ രോഗമുക്തരായി. 4,972പേര്‍ മരിച്ചു. 

അതേസമയം, തമിഴ്‌നാട്ടില്‍ 5,752പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 5,799പേര്‍ രോഗമുക്തരായി. 53പേര്‍ മരിച്ചു. 5,08,511പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 46,912പേര്‍ ചികിത്സയിലുണ്ട്. 4,53,165പേര്‍ രോഗമുക്തരായി. 8,434പേര്‍ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com