ഓണ്‍ലൈന്‍ ക്ലാസിനിടെ 30കാരിയായ അധ്യാപികയ്ക്ക് അശ്ലീല സന്ദേശം അയച്ചു, പരാതിപ്പെട്ടപ്പോള്‍ അച്ഛന്‍ ഭീഷണിപ്പെടുത്തി; പത്താം ക്ലാസുകാരനെതിരെ കേസ് 

ഓണ്‍ലൈന്‍ ക്ലാസിനിടെ, ടീച്ചര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച പത്താംക്ലാസ് വിദ്യാര്‍ഥിക്ക് എതിരെ കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഓണ്‍ലൈന്‍ ക്ലാസിനിടെ, ടീച്ചര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച പത്താംക്ലാസ് വിദ്യാര്‍ഥിക്ക് എതിരെ കേസ്. മകന്‍ ചെയ്ത തെറ്റ് അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ അച്ഛന്‍ ഭീഷണിപ്പെടുത്തിയതായും ടീച്ചറുടെ പരാതിയില്‍ പറയുന്നു.

ഉത്തര്‍പ്രദേശ് മൊറാദാബാദിലെ സ്വകാര്യ സ്‌കൂളിലെ ടീച്ചര്‍ക്കാണ് വിദ്യാര്‍ഥി അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനിടെയാണ് സന്ദേശങ്ങള്‍ അയച്ചത്. സന്ദേശങ്ങള്‍ മറ്റു ചില വിദ്യാര്‍ഥികള്‍ കൂടി വായിച്ചതായി സാമൂഹ്യശാസ്ത്ര അധ്യാപികയുടെ പരാതിയില്‍ പറയുന്നു.

ഗൂഗിള്‍ മീറ്റ് വഴിയാണ് ഓണ്‍ലൈന്‍ ക്ലാസ് എടുത്തത്. ക്ലാസിനിടെ രണ്ടു അശ്ലീല സന്ദേശങ്ങളാണ് ലഭിച്ചത്.  തുടര്‍ന്ന് 30 വയസ്സുകാരിയായ അധ്യാപിക കുട്ടിയുടെ രക്ഷിതാക്കളെ സമീപിച്ചു. കുട്ടിയെ ശകാരിക്കുന്നതിന് പകരം തന്നോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയുമാണ് കുട്ടിയുടെ അച്ഛന്‍ ചെയ്തതെന്ന് അധ്യാപികയുടെ പരാതിയില്‍ പറയുന്നു. 

അച്ഛനും മകനുമെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് സൈബര്‍ സെല്ലിന് കേസ് ഏല്‍പ്പിച്ചതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുല്‍ദീപ് സിങ് പറഞ്ഞു. സമാധാനത്തിന് ഭംഗം വരുത്തുംവിധം മനഃപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചത് അടക്കമുളള വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com