കൂറ്റന്‍ വൈദ്യുത ടവറിന്റെ മുകളില്‍ കയറി സ്ത്രീ, പിന്നെ സംഭവിച്ചത് (വീഡിയോ)

പശ്ചിമ ബംഗാളില്‍ മാനസിക വൈകല്യമുളള സ്ത്രീ വൈദ്യുത ടവറിന്റെ മുകളില്‍ കയറി
കൂറ്റന്‍ വൈദ്യുത ടവറിന്റെ മുകളില്‍ കയറി സ്ത്രീ, പിന്നെ സംഭവിച്ചത് (വീഡിയോ)

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മാനസിക വൈകല്യമുളള സ്ത്രീ വൈദ്യുത ടവറിന്റെ മുകളില്‍ കയറി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ സ്ത്രീയെ രക്ഷിച്ചു. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

പശ്ചിമ ബംഗാളിലെ അസന്‍സോളിലാണ് സംഭവം. മാനസിക വൈകല്യമുളള സ്ത്രീ വൈദ്യുത ടവറിന്റെ മുകളിലേക്ക് കയറുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇവരെ പിന്തിരിപ്പിക്കാന്‍ തടിച്ചുകൂടിയ നാട്ടുകാര്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.

തുടര്‍ന്ന് വിവരം അറിഞ്ഞ് എത്തിയ പൊലീസ്, അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഇവരെ താഴെ ഇറക്കിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് സ്ത്രീയെ അനുനയിപ്പിച്ച് താഴെ ഇറക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com