രോഗമുക്തിയില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ, ആശുപത്രി വിട്ടവര്‍ 38 ലക്ഷത്തിലേക്ക്; കോവിഡ് വ്യാപനം രൂക്ഷം കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 78 ശതമാനമായെന്ന് കേന്ദ്രസര്‍ക്കാര്‍
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 78 ശതമാനമായെന്ന് കേന്ദ്രസര്‍ക്കാര്‍. 24 മണിക്കൂറിനിടെ 77,512 പേര്‍ക്കാണ് രാജ്യത്ത് അസുഖം ഭേദമായത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിനം 70000ലധികം പേരാണ് രോഗമുക്തി നേടുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം രോഗമുക്തിയില്‍ രോഗവ്യാപനം രൂക്ഷമായി നേരിടുന്ന മറ്റൊരു പ്രധാന രാജ്യമായ ബ്രസീലിനെ ഇന്ത്യ മറികടന്നു.

ഇതുവരെ 37,80,107 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. ബ്രസീലില്‍ ഇത് 37,23,206 ആണ്. കോവിഡ് വ്യാപനം ഏറ്റവുമധികം രൂക്ഷമായി നേരിടുന്ന അമേരിക്കയില്‍ 24 ലക്ഷം പേര്‍ മാത്രമാണ് ഇതുവരെ രോഗമുക്തി നേടിയതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 60 ശതമാനം പേരും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണ്. കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലാണ് ഈ പട്ടികയിലുളളതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തിന് മുകളിലാണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, യുപി തുടങ്ങിയവയാണ് മറ്റു 12 സംസ്ഥാനങ്ങള്‍. കൂടുതല്‍ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ലോക്‌സഭയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com