റോഡില്‍ തളം കെട്ടിനില്‍ക്കുന്ന വെളളത്തില്‍ ചവിട്ടി, 35 കാരി തെറിച്ചുവീണു; വൈദ്യുതാഘാതമേറ്റ് മരിച്ചു

ജോലിക്ക് പോകുന്നതിനിടെ 35കാരി വൈദ്യുതാഘാതമേറ്റ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: ജോലിക്ക് പോകുന്നതിനിടെ 35കാരി വൈദ്യുതാഘാതമേറ്റ് മരിച്ചു. ഭൂമിക്കടിയിലൂടെ പോകുന്ന വൈദ്യുത വയറില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്. റോഡില്‍ തളംകെട്ടി നില്‍ക്കുന്ന വെളളത്തില്‍ ചവിട്ടിയ ഇവര്‍ ഷോക്കേറ്റ് തെറിച്ചുപോകുകയായിരുന്നു. 

ചെന്നൈ പുളിയന്‍ തോപ്പിലെ പെരിയാര്‍ നഗര്‍ സ്വദേശിനിയായ എസ് അലിമയാണ് മരിച്ചത്. വീട്ടുജോലിക്കാരിയായ ഇവര്‍ നാരായണസ്വാമി തെരുവിലെ വീട്ടില്‍ ജോലിക്ക് പോകുന്നതിനിടെ തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയാണ് അപകടം ഉണ്ടായത്. റോഡിലൂടെ നടന്നുപോകുന്നതിനിടെ അബദ്ധവശാല്‍ തളംകെട്ടി നിന്ന വെളളത്തില്‍ ചവിട്ടുകയായിരുന്നു. ഇവിടെ ഭൂമിക്ക് അടിയിലൂടെ പോകുന്ന വൈദ്യുത വയറില്‍ നിന്നാണ് 35കാരിക്ക് ഷോക്കേറ്റതെന്ന് പൊലീസ് പറയുന്നു.

ഉടന്‍ തന്നെ തൊട്ടടുത്തുളള മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്തിടെ പെയ്ത കനത്തമഴയില്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ടിരുന്ന വൈദ്യുത വയര്‍ പുറത്തുവന്നിരുന്നു. വെളളം കെട്ടി നിന്നതിനാല്‍ ഇത് ശ്രദ്ധിക്കാതെ, യുവതി ചവിട്ടിയതാകാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com