ശരീരത്തില്‍ ചെളി തേച്ച് ശംഖ് ഊതിയാല്‍ രോഗം വരില്ലെന്ന് പറഞ്ഞ ബിജെപി എംപിക്ക് കോവിഡ്

ചെളിയില്‍ പൊതിഞ്ഞ് ശംഖ് ഊതിയാല്‍ കോവിഡ് വരില്ലെന്ന എംപിയുടെ പ്രതികരണം വിവാദമായിരുന്നു.
ശരീരത്തില്‍ ചെളി തേച്ച് ശംഖ് ഊതിയാല്‍ രോഗം വരില്ലെന്ന് പറഞ്ഞ ബിജെപി എംപിക്ക് കോവിഡ്

ന്യൂഡല്‍ഹി: ശരീരത്തില്‍ ചെളി തേച്ച് ശംഖ് ഊതിയാല്‍ കോവിഡ് പ്രതിരോധ ശേഷി കൂടുമെന്ന് പറഞ്ഞ ബിജെപി എംപിക്ക് കോവിഡ്. രാജസ്ഥാനില്‍ നിന്നുള്ള സുഖ്ബീര്‍ സിംഗ് ജോന്‍പുരിയയ്ക്ക് ലോക്‌സഭ സമ്മേളനത്തിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ചെളിയില്‍ പൊതിഞ്ഞ് ശംഖ് ഊതിയാല്‍ കോവിഡ് വരില്ലെന്ന എംപിയുടെ പ്രതികരണം വിവാദമായിരുന്നു. ചെളിയില്‍ പൊതിഞ്ഞിരുന്ന് ശംഖ് ഊതുന്നതിന്റെ വീഡിയോയും ഇദ്ദേഹം പുറത്തുവിട്ടിരുന്നു. 

17 ലോക്‌സഭ എംപിമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 12പേരും ബിജെപി എംപിമാരാണ്. മീനാക്ഷി ലേഖി, ആനന്ദ്കുമാര്‍ ഹെഗ്‌ഡെ, പ്രതാപ് റാവു ജാദവ്, ജനാര്‍ദ്ദന്‍ സിങ്, ഹനുമാന്‍ ബെനിവാല്‍, സുകാന്ത മജൂംദാര്‍, ബിദ്യുതി ബാരന്‍, പ്രധാന്‍ ബരുവ,എന്‍ റെഡ്ഡപ്പ, ജി സെല്‍വം, പ്രതാപ് റാവു പട്ടേല്‍, റാം ശങ്കര്‍ കതേരിയ, സത്യപാല്‍ സിങ് എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റ് എംപിമാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com