സ്വവര്‍ഗ വിവാഹം സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് എതിര്; അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഹിന്ദു  മരേജ് ആക്ടില്‍ സ്വവര്‍ഗ വിവാഹവും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പഗിണിക്കവെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിലപാട് വ്യക്തമാക്കിയിരിക്കുന്നത്
2019ലെ പ്രൈഡ് പരേഡില്‍ നിന്നുള്ള ചിത്രം
2019ലെ പ്രൈഡ് പരേഡില്‍ നിന്നുള്ള ചിത്രം

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ കോടതിയില്‍. രാജ്യത്തിന്റെ നിയമവ്യവസ്ഥയും സമൂഹവും മൂല്യങ്ങളും ഇത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

ഹിന്ദു  മരേജ് ആക്ടില്‍ സ്വവര്‍ഗ വിവാഹവും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പഗിണിക്കവെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.  ചീഫ് ജസ്റ്റിസ് ഡി എന്‍ പാട്ടീല്‍, ജസ്റ്റിസ് പ്രതീക് ജലന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

'നമ്മുടെ നിയമങ്ങളും നിയമവ്യവസ്ഥയും സമൂഹവും മൂല്യങ്ങളും സ്വവര്‍ഗ ദമ്പതികള്‍ തമ്മിലുള്ള വിവാഹത്തെ അംഗീകരിക്കുന്നില്ല' എന്ന് തുഷാര്‍ മേത്ത പറഞ്ഞു. 

ഭാര്യ, ഭര്‍തൃ ബന്ധത്തൈക്കുറിച്ചാണ് വിവാഹ വ്യവസ്ഥകള്‍ നിര്‍വചിക്കുന്നത്. സ്വവര്‍ഗ്ഗ ബന്ധത്തില്‍ ആരാണ് ഭാര്യ, ആരാണ് ഭര്‍ത്താവ് എന്ന് വ്യക്തമാക്കാന്‍ സാധിക്കില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു. 

ലോകം മാറിക്കൊണ്ടിരിക്കുകയാണെന്നും ഇത്തരം വിഷയങ്ങളില്‍ പരാതിയുമായി രംഗത്തുവരുന്നത് വിദ്യാഭ്യാസം നേടിയവരാണെന്നും അങ്ങനെയല്ലാത്ത നിരവധിപേര്‍ ബുദ്ധുമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. 

സ്വവര്‍ഗ്ഗക്കാരായതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തയാളുകളുടെ വിവരങ്ങള്‍ നല്‍കാന്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് ഒക്ടോബര്‍ 1ലേക്ക് മാറ്റി. 

സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമല്ലെന്ന് സുപ്രീംകേടതി വിധിയുണ്ടായിട്ടും സ്വവര്‍ഗ വിവാഹങ്ങള്‍ നിയമപരമായി സാധ്യമാകാത്തത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com