24 മണിക്കൂറിനിടെ 83,809 പേർക്ക് കോവിഡ്; രോ​ഗികൾ 49 ലക്ഷം കടന്നു; മരണം 80,776 ആയി

കഴിഞ്ഞ 24 മണിക്കൂറിനിടെ 83,809 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്
24 മണിക്കൂറിനിടെ 83,809 പേർക്ക് കോവിഡ്; രോ​ഗികൾ 49 ലക്ഷം കടന്നു; മരണം 80,776 ആയി


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 49 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,809 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.  1054 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കോവിഡ് ബാധിതരുടെ എണ്ണം  49,30,237 ആയി ഉയര്‍ന്നു. ഇതില്‍ 9,90,061 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 

38,59,400  പേര്‍ക്ക് അസുഖം ഭേദമായി. ആകെ മരണം 80,776 ആണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com