ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും: ചൈനയ്ക്ക് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ് 

ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍
ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും: ചൈനയ്ക്ക് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ് 

ന്യൂഡല്‍ഹി:  ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ . ലഡാക്ക് അതിര്‍ത്തിയില്‍ മാസങ്ങളായി തുടരുന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. 

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സമാധാനപൂര്‍വ്വം പരിഹരിക്കണമെന്നാണ് നിലപാട്. ഇതിനായി ചൈനയുമായി സഹകരിച്ചുപോകാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.കാലങ്ങളായുളള അതിര്‍ത്തിയിലെ നിയന്ത്രണരേഖ അംഗീകരിക്കാന്‍ ചൈന തയ്യാറാകുന്നില്ല.  ഇത് ഉടമ്പടികള്‍ വഴി തയ്യാറാക്കിയതല്ല. ചരിത്രപരമായി പ്രാധാന്യമുളളതാണ്. നീണ്ടക്കാലമായി തുടരുന്നതാണ്. എന്നാല്‍ അതിര്‍ത്തി നിര്‍ണയിച്ചിട്ടില്ല എന്ന തരത്തിലാണ് ചൈന പെരുമാറുന്നത്. നിയന്ത്രണരേഖയില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നല്‍കി.

ഏപ്രില്‍ മാസം മുതല്‍ ലഡാക്ക് അതിര്‍ത്തിയില്‍ സൈന്യം സാന്നിധ്യം വര്‍ധിപ്പിച്ചു വരികയാണെന്നും സംഘര്‍ഷത്തിനിടെ ചൈനീസ് ഭാഗത്ത് കനത്ത നാശം വിതയ്ക്കാന്‍ ഇന്ത്യന്‍ സേനകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഏപ്രില്‍ മുതല്‍ ചൈന അതിര്‍ത്തിയില്‍ സേന സാന്നിധ്യം കൂട്ടി വരികയായിരുന്നു. മേയില്‍ പാങ്‌ഗോംഗ്, ഗല്‍വാന്‍, ഗോഗ്ര എന്നിവിടങ്ങളില്‍ നിയന്ത്രണരേഖ കടക്കാന്‍ ചൈനീസ് സൈന്യം ശ്രമിച്ചു. ജൂണ്‍ ആറിന് കമാന്‍ഡര്‍മാരുടെ യോഗത്തിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. ജൂണ്‍ പതിനഞ്ചിന് ചൈനീസ് സേന ആക്രമണത്തിലേക്ക് നീങ്ങി. ഇന്ത്യന്‍ സൈന്യം ഈ നീക്കത്തെ കര്‍ശനമായി പ്രതിരോധിക്കുകയും ചൈനീസ് ഭാഗത്ത് കാര്യമായ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

പ്രതിരോധമന്ത്രിയുടെ പ്രസ്താവനയില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷസംഘടനകള്‍ ബഹളം വച്ചെങ്കിലും ഈ ഘട്ടത്തില്‍ സഭ സേനകള്‍ക്കൊപ്പം നില്‍ക്കണമെന്നും അതിനാല്‍ പ്രതിരോധമന്ത്രിയുടെ പ്രസ്താവനയില്‍ ചര്‍ച്ച വേണ്ടെന്നുമുള്ള നിലപാടാണ് ലോക്‌സഭാ സ്പീക്കര്‍ സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com