'നിങ്ങള്‍ എണ്ണാത്തതിനാല്‍ ആരും മരിച്ചില്ല എന്നാണോ?' ; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

ജീവന്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ് ഏറ്റവും ദുഃഖകരമായ കാര്യം
'നിങ്ങള്‍ എണ്ണാത്തതിനാല്‍ ആരും മരിച്ചില്ല എന്നാണോ?' ; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി : ലോക്ഡൗണിനിടെ നാട്ടിലേക്ക് പലായനം ചെയ്ത കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങള്‍ എണ്ണാത്തതിനാല്‍ ആരും മരിച്ചില്ല എന്നാണോ? രാഹുല്‍ ഗാന്ധി ചോദിച്ചു. 

ലോക്ഡൗണ്‍ സമയത്ത് എത്ര കുടിയേറ്റക്കാര്‍ മരിച്ചുവെന്ന് മോദി സര്‍ക്കാരിന് അറിയില്ല ... എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. നിങ്ങള്‍ കണക്കാക്കിയില്ലെങ്കില്‍... ആരും മരിച്ചില്ലേ? ജീവന്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ് ഏറ്റവും ദുഃഖകരമായ കാര്യം. അവര്‍ മരിക്കുന്നത് ലോകം കണ്ടു ... പക്ഷെ മോദി സര്‍ക്കാരിന് അറിയില്ലായിരുന്നു എന്നും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു. 

ലോക്ഡൗണ്‍ സമയത്ത് എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു എന്നതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ കണക്കുകളില്ലെന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംങവാര്‍ ഇന്നലെ പാര്‍ലമെന്റില്‍ പ്രസ്താവിച്ചത്. കണക്കുകളില്ലാത്തതുകൊണ്ടുതന്നെ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് പരിഗണനയില്‍ ഇല്ലെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com