മുഗളന്മാര്‍ എങ്ങനെ നമ്മുടെ നായകന്മാരാകും?; ആഗ്രയിലെ മ്യൂസിയത്തിന് ശിവജിയുടെ പേരിട്ട് യോഗി ആദിത്യനാഥ്

നിങ്ങളുടെ പുതിയ ഉത്തര്‍പ്രദേശില്‍ അടിമത്ത ചിന്തയുടെ ചിഹ്നങ്ങള്‍ക്ക് ഇടമില്ല
മുഗളന്മാര്‍ എങ്ങനെ നമ്മുടെ നായകന്മാരാകും?; ആഗ്രയിലെ മ്യൂസിയത്തിന് ശിവജിയുടെ പേരിട്ട് യോഗി ആദിത്യനാഥ്

ലഖ്‌നൗ: ആഗ്രയില്‍ നിര്‍മ്മിക്കുന്ന മുഗള്‍ മ്യൂസിയത്തിന്റെ പേര്് ഛത്രപതി ശിവജി മ്യൂസിയം എന്നാക്കി മാറ്റുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി ചേര്‍ന്ന യോഗത്തിലാണ് യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു  യോഗം

മുഗളന്മാര്‍ എങ്ങനെ നമ്മുടെ നായകന്മാരാകും. അടിമത്ത ചിന്തകളെ തന്റെ സര്‍ക്കാര്‍ ഇല്ലാതാക്കും. ആഗ്രയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മ്യൂസിയം ഛത്രപതി ശിവജി മഹാരാജ് എന്ന പേരില്‍ അറിയപ്പെടും. നിങ്ങളുടെ പുതിയ ഉത്തര്‍പ്രദേശില്‍ അടിമത്ത ചിന്തയുടെ ചിഹ്നങ്ങള്‍ക്ക് ഇടമില്ല. ശിവജി മഹാരാജ് നമ്മുടെ നായകനാണ്. ജയ് ഹിന്ദ്, ജയ് ഭാരത്'- യോഗി ട്വിറ്ററില്‍ കുറിച്ചു. 

താജ്മഹലിന് സമീപം ആറ് ഏക്കര്‍ സ്ഥലത്താണ് മ്യൂസിയം നിര്‍മാണം. മുഗള്‍ സംസ്‌കാരം, പുരാവസ്തുക്കള്‍, പെയിന്റിങ്ങുകള്‍, പാചകരീതി, വസ്ത്രങ്ങള്‍, മുഗള്‍ കാലഘട്ടത്തിലെ ആയുധങ്ങള്‍ എന്നിവ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. 2015ല്‍ അഖിലേഷ് യാദവ് സര്‍ക്കാരാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളുടെ പേര് മാറ്റിയിരുന്നു. ഇതിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com