സൗഹൃദം നടിച്ച് വലയിലാക്കും; ബ്ലാക്ക് മെയില്‍ ചെയ്ത് ലൈംഗികപീഡനം; ബിസിനസുകാരനായ യുവാവ് അറസ്റ്റില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 15th September 2020 01:02 PM  |  

Last Updated: 15th September 2020 01:02 PM  |   A+A-   |  

crime

 

ഭോപ്പാല്‍:  ബ്ലാക്ക്‌മെയില്‍ ചെയ്ത് പതിനാറുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല്‍പ്പതുകാരനായ ബിസിനസുകാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ സത്‌ന ജില്ലിയിലെ വ്യവസായി ആണ് അറസ്റ്റിലായത്. ഇതേരീതിയില്‍ നിരവധി യുവതികളെ ഇയാള്‍ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. സമീര്‍ എന്ന യുവാവ് കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ ബ്ലാക്ക്‌മെയില്‍  ചെയ്ത് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

സമീര്‍ എന്ന പേരിലും അല്ലാതെയും ഇയാള്‍ക്ക് പാസ്‌പോര്‍ട്ട് ഉള്ളതായി പൊലീസ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. മതപരിവര്‍ത്തനം ചെയ്ത  സ്ത്രീയെ ഇയാള്‍ വിവാഹം കഴിച്ചിരുന്നു. 2017ല്‍ വിവാഹമോചനം നേടി. സ്ത്രീകളുമായി സൗഹൃദം ഉണ്ടാക്കിയ ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്യല്‍ ഇയാളുടെ പതിവായിരുന്നെന്നും ഇതിനായി ധാരാളം പണം ചെലവഴിക്കുമായിരുന്നെന്നും പൊലീസ് പറഞ്ഞു.

ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ എംഎല്‍എമാരുടെയും എംപിമാരുടെയും പേരിലുള്ള വ്യാജലെറ്റര്‍ പാഡുകളും കണ്ടെടുത്തു. ഈ ലെറ്റര്‍പാഡ് ഉപയോഗിച്ചാണ് ഇയാള്‍ ട്രെയിനുകളില്‍ വിഐപി ക്വാട്ടയില്‍ യാത്രചെയ്തതെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യകേസംഘത്തെ നിയോഗിച്ചതായും സത്‌ന ജില്ലാ പൊലീസ് മേധാവി പറഞ്ഞു.