ഇന്ത്യയില്‍ ഓക്‌സിജന് ക്ഷാമമെന്ന് റിപ്പോര്‍ട്ട്, കോവിഡ് വ്യാപനം കൂടുന്നതോടെ സങ്കീര്‍ണമാകും 

കോ​വി​ഡ് വ്യാ​പ​നം ഇന്ത്യയിൽ കൂടിക്കൊണ്ടിരിക്കെ രാജ്യത്ത് അ​ത്യാ​വ​ശ്യ​മു​ള്ള രോ​ഗി​ക​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള ഓ​ക്സി​ജ​ന് ക്ഷാ​മ​മുണ്ടെന്ന് റിപ്പോർട്ട്
ഇന്ത്യയില്‍ ഓക്‌സിജന് ക്ഷാമമെന്ന് റിപ്പോര്‍ട്ട്, കോവിഡ് വ്യാപനം കൂടുന്നതോടെ സങ്കീര്‍ണമാകും 


ന്യൂ​ഡ​ൽഹി: കോ​വി​ഡ് വ്യാ​പ​നം ഇന്ത്യയിൽ കൂടിക്കൊണ്ടിരിക്കെ രാജ്യത്ത് അ​ത്യാ​വ​ശ്യ​മു​ള്ള രോ​ഗി​ക​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള ഓ​ക്സി​ജ​ന് ക്ഷാ​മ​മുണ്ടെന്ന് റിപ്പോർട്ട്. ബിബിസി ഉൾപ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 

ഇന്ത്യയിൽ മും​ബൈ​യി​ലാ​ണ് ഓ​ക്സി​ജ​ന് കൂടുതൽ ക്ഷാ​മം നേ​രി​ടു​ന്ന​ത്. മുംബൈയിലെ ഒ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ സി​ല​ണ്ട​ർ ആ​വ​ശ്യ​മാ​യി വ​ന്ന​പ്പോൾ പത്തോളം ഡീ​ല​ർ​മാ​രെ​യും അ​തി​ലേ​റെ ആ​ശു​പ​ത്രി​ക​ളെ​യും ബ​ന്ധ​പ്പെ​ട്ടി​ട്ടും ഓ​ക്സി​ജ​ൻ ല​ഭി​ച്ചി​ല്ല.  30 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഒരു ആ​ശു​പ​ത്രി​യി​ൽ നി​ന്നാണ് പിന്നെ 30 സി​ല​ണ്ട​റു​ക​ൾ ല​ഭി​ച്ചത്.

വ​ലി​യ ഓ​ക്സി​ജ​ൻ സി​ല​ണ്ട​റു​ക​ളാണ് ഇവിടെ നിന്ന് ലഭിച്ചത്. ഇതോടെ അ​ത് ആശുപത്രിയിലേക്ക് എത്തിക്കാനുള്ള വാ​ഹ​നം ല​ഭി​ച്ചി​ല്ല. ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് ഉപയോ​ഗിച്ച് ​അഞ്ചു​ത​വ​ണ​യാ​യി 30 ​സി​ല​ണ്ട​റു​ക​ൾ ആ​വ​ശ്യ​ക്കാ​ര​ൻറെ അ​ടു​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​കെ ഉ​ത്പാ​ദ​ന​ത്തി​ൻറെ പ​കു​തി​യി​ലേ​റെ ഓ​ക്സി​ജ​നും മ​റ്റ് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്നതോടെ  കോ​വി​ഡ് ക​ണ​ക്ക് ഇ​നി​യും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏ​പ്രി​ൽ​ലി​ൽ 750 ട​ൺ ഓ​ക്സി​ജ​നാ​ണ് രാജ്യത്ത് വേണ്ടി വ​ന്നി​രു​ന്ന​ത് എ​ങ്കി​ൽ സെ​പ്റ്റം​ബ​റി​ൽ ഇ​ത് 2,700 ആ​യി. ഇ​നി​യും കോവിഡ് കണക്ക്  ഉയരുമ്പോൾ രാ​ജ്യം ക​ടു​ത്ത ഓ​ക്സി​ജ​ൻറെ ക്ഷാ​മം നേ​രി​ടു​ന്ന​തെ​ന്നും ബ​ബി​സി റി​പ്പോ​ർട്ടിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com