ക​ര്‍​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രിക്ക് കോ​വി​ഡ് , നിരീക്ഷണത്തിൽ

താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​ക​ണ​മെ​ന്നും മന്ത്രി ബസവരാജ് ബൊമ്മെ നി​ര്‍​ദേ​ശി​ച്ചു
ക​ര്‍​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രിക്ക് കോ​വി​ഡ് , നിരീക്ഷണത്തിൽ

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ട്വിറ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബ​സ​വ​രാ​ജി​ന്‍റെ വീ​ട്ടി​ലെ ജോ​ലി​ക്കാ​ര​ന് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. 

തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മന്ത്രിക്കും രോ​ഗബാധ കണ്ടെത്തിയത്. മന്ത്രി ബസവരാജിന് രോ​ഗലക്ഷണങ്ങളുണ്ടായിരുന്നില്ല. 

നിലവിൽ ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും, താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​ക​ണ​മെ​ന്നും മന്ത്രി ബസവരാജ് ബൊമ്മെ നി​ര്‍​ദേ​ശി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com