തമിഴ്‌നാട്ടില്‍ ഇന്ന് 5,652പേര്‍ക്ക് കോവിഡ്; ഡല്‍ഹിയില്‍  4,473

5,19,860പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്
തമിഴ്‌നാട്ടില്‍ ഇന്ന് 5,652പേര്‍ക്ക് കോവിഡ്; ഡല്‍ഹിയില്‍  4,473

ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ 5,652പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 57 പേര്‍ മരിച്ചു. ചെന്നൈയില്‍ മാത്രം 938കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 5,19,860പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 4,64,668പേര്‍ രോഗമുക്തരായി. ഇതില്‍ 5,768പേര്‍ ഇന്നാണ് രോഗമുക്തരായത്. 8,559പേരാണ് ആകെ മരിച്ചത്.

അതേസമയം, ഡല്‍ഹിയില്‍ ഇന്ന് 4,473പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോബാധിതരുടെ എണ്ണം 2,30,269ആയി. 33 പേരാണ് ഇന്ന് മരിച്ചത്. 30,914പേര്‍ ചികിത്സയിലാണ്. 1,94,516പേര്‍ രോഗമുക്തരായി. 4,839പേര്‍ക്കാണ് കോവിഡ് ബാധയെത്തുടര്‍ന്ന ഇതുവരെ ജീവന്‍ നഷ്ടമായത്. 

ആന്ധ്രാപ്രദേശില്‍ കോവിഡ് ബാധിതര്‍ ആറു ലക്ഷത്തിലേക്ക് നീങ്ങുകയാണ്. ഇതുവരെ 5,92,760 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 8835 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് കണ്ടെത്തിയത്. പ്രതിദിന കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത് ആശ്വാസമായി. 24 മണിക്കൂറിനിടെ 10,845 പേരാണ് രോഗമുക്തി നേടിയത്. ഈ സമയത്ത് 64 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 90,279 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 4,97,376 പേര്‍ രോഗമുക്തി നേടി. മരണം 5105 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com