തിരുപ്പതി എംപി കോവിഡ് ബാധിച്ച് മരിച്ചു

ആന്ധ്രാപ്രദേശില്‍ ലോക്‌സഭാംഗം കോവിഡ് ബാധിച്ച് മരിച്ചു
തിരുപ്പതി എംപി കോവിഡ് ബാധിച്ച് മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ലോക്‌സഭാംഗം കോവിഡ് ബാധിച്ച് മരിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ തിരുപ്പതി എംപി ബല്ലി ദുര്‍ഗാപ്രസാദാണ് മരിച്ചത്. 

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.  ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മികച്ച ചികിത്സ തേടി 15  ദിവസം മുന്‍പാണ് ഇദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്‍ടിആര്‍ സര്‍ക്കാരില്‍ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

ആന്ധ്രയിലെ ഗുദൂര്‍ സ്വദേശിയായ ബല്ലി ദുര്‍ഗാപ്രസാദ്, 1985 മുതല്‍ 1989 വരെയും 1994 മുതല്‍ 2014 വരെ നാലു പ്രാവശ്യവും എംഎല്‍എയായിരുന്നു. 1996 മുതല്‍ 98 വരെ പ്രാഥമിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വകുപ്പിന്റെ മന്ത്രിയായിരുന്നു ബല്ലി ദുര്‍ഗാപ്രസാദ്.  കഴിഞ്ഞ തവണ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ലോക്‌സഭയില്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com