മഹാരാഷ്ട്ര പൊലീസില്‍ കോവിഡ് ബാധിതര്‍ 20,000 കടന്നു; മരണം 200ന് മുകളില്‍ 

24 മണിക്കൂറിനിടെ 247 പൊലീസുകാര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്
മഹാരാഷ്ട്ര പൊലീസില്‍ കോവിഡ് ബാധിതര്‍ 20,000 കടന്നു; മരണം 200ന് മുകളില്‍ 

മുംബൈ: മഹാരാഷ്ട്ര പൊലീസില്‍ കോവിഡ് ബാധിതര്‍ 20,000 കടന്നു. ഇതുവരെ 20003 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 247 പൊലീസുകാര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഈ സമയത്ത് രണ്ടുപേര്‍ മരിച്ചതായും മഹാരാഷ്ട്ര പൊലീസ് വ്യക്തമാക്കുന്നു. 

നിലവില്‍ 3,728 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 16,071 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. മരണസംഖ്യ 204 ആയി ഉയര്‍ന്നെന്നും മഹാരാഷ്ട്ര പൊലീസ് വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയില്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 30000 കടന്നിരിക്കുകയാണ്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവര്‍ 11 ലക്ഷത്തിലേക്ക് അടുക്കുകയാണെന്നും മഹാരാഷ്ട്ര ആരോഗ്യവിഭാഗം കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com