ആര്യ വൈദ്യ ഫാർമസി എംഡി ഡോ. പി ആര്‍ കൃഷ്ണകുമാര്‍ കോവിഡ് ബാധിച്ച് മരിച്ചു

ഓഗസ്റ്റ് 29നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോയമ്പത്തൂര്‍ കെഎംസിഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ആര്യ വൈദ്യ ഫാർമസി എംഡി ഡോ. പി ആര്‍ കൃഷ്ണകുമാര്‍ കോവിഡ് ബാധിച്ച് മരിച്ചു

കോയമ്പത്തൂർ; ആര്യ വൈദ്യ ഫാര്‍മസിയുടെ മാനേജിങ് ഡയറക്ടറും അവിനാശിലിങ്കം യൂണിവേഴിസിറ്റിയുടെ ചാന്‍സിലറുമായ ഡോ പി ആര്‍ കൃഷ്ണകുമാര്‍ കോവിഡ് ബാധയെ തുടര്‍ന്ന് അന്തരിച്ചു. 69 വയസായിരുന്നു. ഓഗസ്റ്റ് 29നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോയമ്പത്തൂര്‍ കെഎംസിഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡിനെ തുടര്‍ന്ന് ന്യുമോണിയയാവുകയും ഹൃദയത്തെയും മറ്റ് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയുമായിരുന്നു.ബുധനാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു അന്ത്യം.

എവിപി സ്ഥാപകനും മേഴത്തൂരിലെ ആര്യവൈദ്യനുമായ പി.വി. രാമവാര്യരുടെയും പരേതയായ പങ്കജംവാരസ്യാരുടെയും മകനായി 1951 സെപ്റ്റംബര്‍ 23-ന് കോയമ്പത്തൂരിലാണ് ജനനം. പരേതയായ സരോജിനി വാരസ്യാര്‍, കസ്തൂരി വാരസ്യാര്‍, പരേതനായ രാജഗോപാല്‍ വാര്യര്‍, ഗീത തമ്പുരാന്‍, ദുര്‍ഗ വാരസ്യാര്‍, അംബിക വാരസ്യാര്‍ എന്നിവര്‍ സഹോദരങ്ങളാണ്. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ കോയമ്പത്തൂരില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കും. അവിവാഹിതനായ കൃഷ്ണകുമാര്‍ കോയമ്പത്തൂര്‍ രാമനാഥപുരത്തെ രാജമന്ദിരത്തിലായിരുന്നു താമസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com