മോദിയുടെ പിറന്നാളിന് ക്ഷേത്രത്തിലേക്ക് 70 കിലോയുടെ കൂറ്റന്‍ ലഡു; ആഘോഷമാക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ കൂറ്റന്‍ ലഡു നിര്‍മ്മിച്ച് ബിജെപി പ്രവര്‍ത്തകര്‍.
മോദിയുടെ പിറന്നാളിന് ക്ഷേത്രത്തിലേക്ക് 70 കിലോയുടെ കൂറ്റന്‍ ലഡു; ആഘോഷമാക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ കൂറ്റന്‍ ലഡു നിര്‍മ്മിച്ച് ബിജെപി പ്രവര്‍ത്തകര്‍. കോയമ്പത്തൂരിലെ കാമാച്ചി  അമ്പലത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ 70 കിലോയുള്ള ലഡു സംഭവാന നല്‍കിയത്. ഇത് ജനങ്ങള്‍ക്ക് വിതരണം ചെയ്തു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി രാജ്യമൊട്ടാകെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വ്യത്യസ്തമായ പരിപാടികളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിട്ടുള്ളത്.  


പിറന്നാള്‍ ദിനത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യെ മോദിക്ക് ആശംസകളര്‍പ്പിച്ച് പ്രമുഖര്‍ രംഗത്തെത്തി.  രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലി തുടങ്ങിയ നിരവധി പേര്‍ അദ്ദേഹത്തിന് ജന്മദിന ആശംസകള്‍ നേര്‍ന്നു. 1950 സെപ്തംബര്‍ 17നാണ് അദ്ദേഹം ജനിച്ചത്.

'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേരുന്നു. ഇന്ത്യയുടെ ജീവിതമൂല്യങ്ങളിലും, ജനാധിപത്യ പാരമ്പര്യത്തിലും താങ്കള്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചു. ദൈവം എപ്പോഴും താങ്കളെ ആരോഗ്യവാനും, സന്തോഷവാനും ആയിരിക്കാന്‍ അനുഗ്രഹിക്കട്ടെ എന്നും, താങ്കളുടെ വിലമതിക്കാനാകാത്ത സേവനങ്ങള്‍ രാഷ്ട്രം സ്വീകരിക്കുകയും ചെയ്യട്ടെ എന്നതാണ് എന്റെ ആശംസകളും പ്രാര്‍ത്ഥനയും' രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു.

'ഇന്ത്യയെ ശക്തവും, സുരക്ഷിതവും, സ്വാശ്രയമാക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും നീക്കി വച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴില്‍ രാഷ്ട്രത്തെ സേവിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി രാജ്യത്തെ പൗരന്മാരോടൊപ്പം ഞാനും ആഗ്രഹിക്കുകയാണ്.' അമിത് ഷാ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേരുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com