ചൈനീസ് ഭീഷണി മുതലെടുക്കാന്‍ പാകിസ്ഥാന്‍; കശ്മീരില്‍ നുഴഞ്ഞുകയറ്റം തടയാന്‍ മൂവായിരം സൈനികര്‍; പ്രതിരോധ നടപടികളുമായി സൈന്യം

 
ചൈനീസ് ഭീഷണി മുതലെടുക്കാന്‍ പാകിസ്ഥാന്‍; കശ്മീരില്‍ നുഴഞ്ഞുകയറ്റം തടയാന്‍ മൂവായിരം സൈനികര്‍; പ്രതിരോധ നടപടികളുമായി സൈന്യം


ന്യൂഡല്‍ഹി: വടക്കന്‍ ലഡാക്കില്‍ ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി സംഘര്‍ഷം മുതലെടുത്ത് കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന പാകിസ്ഥാനെ ചെറുക്കാന്‍ കൂടുതല്‍ സൈന്യത്തെ രംഗത്തറിക്കി ഇന്ത്യ. കശ്മീരിലെ നിയന്ത്രണ രേഖയില്‍ മൂവായിരം സൈനികരെയാണ് ഇന്ത്യ പുതുതായി നിയോഗിച്ചിരിക്കുന്നത്. 

അവസരം മുതലെടുത്ത് കശ്മീരില്‍ നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ നടത്തുന്ന ശ്രമത്തെ ഫലപ്രദമായി തടഞ്ഞുവരികയാണെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. 

പാക് അധീന കശ്മീരില്‍ പാകിസ്ഥാന്‍ നേരത്തെ കൂടുതല്‍ സേനയെ നിയോഗിച്ചിരുന്നു. ഇവരുടെ സഹായത്തോടെയാണ് തീവ്രവാദികള്‍ അതിര്‍ത്തി കടന്നെത്തുന്നത് എന്ന് സൈന്യം വ്യക്തമാക്കി. 

സൈനിക മേധാവി മനോജ് മുകുന്ദ് നരവനെ ശ്രീനഗര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമാണ് പുതുതായി സേനയെ വിന്യസിക്കാന്‍ തീരുമാനമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com