ഇന്ത്യന്‍ സൈന്യത്തിന് പട്രോളിങ് നടത്താനാകാതെ ഇപ്പോഴും അഞ്ചു പോസ്റ്റുകള്‍, അതിര്‍ത്തിയില്‍ ചൈനീസ് സാന്നിധ്യം സജീവം, കനത്ത വെല്ലുവിളി

ഇന്ത്യന്‍ സൈന്യത്തിന് പട്രോളിങ് നടത്താനാകാതെ ഇപ്പോഴും അഞ്ചു പോസ്റ്റുകള്‍, അതിര്‍ത്തിയില്‍ ചൈനീസ് സാന്നിധ്യം സജീവം, കനത്ത വെല്ലുവിളി

ഗോഗ്ര ഹോട്ട്‌സ്പ്രിംഗ്, ഫിംഗര്‍ 4 എന്നിവിടങ്ങളില്‍ നിന്ന് ചൈന സൈന്യത്തെ ഭാഗികമായി പിന്‍വലിച്ചെങ്കിലും ഡെപ്‌സാങ്ങില്‍ ഒട്ടും പിന്മാറിയിട്ടില്ല

ലഡാക്ക് : ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യത്തെ തുടര്‍ന്ന് നിയന്ത്രണരേഖയില്‍ അഞ്ച് പോസ്റ്റുകളില്‍ പട്രോളിങ് തടസ്സപ്പെട്ടതായി ഇന്ത്യ. ഡെസ്പാങിലെ വൈ ജംഗ്ഷനിലാണ് ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. ഇതുമൂലം 10, 11, 11എ, 12,13 പോസ്റ്റുകളിലെ പട്രോളിങ് തടസ്സപ്പെടുന്നതായാണ് ഇന്ത്യ വ്യക്തമാക്കിയത്. 

അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇരുസേനകളും നിയന്ത്രണ രേഖയില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചിലയിടങ്ങളില്‍ നിന്നും ചൈനീസ് സൈന്യം ഭാഗികമായി പിന്‍വാങ്ങിയിരുന്നു. ഗാല്‍വന്‍ താഴ് വരിലെ പട്രോളിങ് പോയിന്റ് 14, ഗോഗ്ര ഹോട്ട്‌സ്പ്രിംഗ്, ഫിംഗര്‍ 4 എന്നിവിടങ്ങളില്‍ നിന്ന് ചൈന സൈന്യത്തെ ഭാഗികമായി പിന്‍വലിച്ചു. 

എന്നാല്‍ തന്ത്രപ്രധാനമായ ഡെപ്‌സാങ്ങില്‍ നിന്നും ചൈനീസ് സേന ഒട്ടും പിന്മാറിയിട്ടില്ല. ചൈന നിലയുറപ്പിച്ചിരിക്കുന്ന പ്രദേശത്തെ, ഓരോ പോസ്റ്റിനും ഇടയില്‍ ഏകദേശം 15-20 കിലോമീറ്റര്‍ പ്രദേശമുണ്ട്. ഏകദേശം 80-100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്തേക്ക് സൈനികര്‍ക്ക് എത്തിച്ചേരാനാകുന്നില്ലെന്ന് ഇന്ത്യന്‍ സൈനികര്‍ സൂചിപ്പിച്ചു. പാംഗോംഗ് ത്സോയുടെ വടക്കന്‍ തീരത്ത്,  ഫിംഗര്‍ 8 വരെ ഇന്ത്യന്‍ സൈന്യം പട്രോളിങ് നടത്തുന്നുണ്ട്. എന്നാല്‍ തന്ത്രപ്രധാനമായ ഡെസ്പാങിലെ ചൈനീസ് സാന്നിധ്യം ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയാണെന്നും സൈന്യം സൂചിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com