27 കാരിയുമായി അവിഹിതബന്ധം; തുടര്‍ച്ചയായി പണം കടം വാങ്ങി; തിരികെ നല്‍കിയില്ല; കൊന്ന് ഡാമില്‍ കെട്ടിത്താഴ്ത്തി പ്രതികാരം; യുവാവ് അറസ്റ്റില്‍

ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഏഴുവയസുകാരിയായ മകള്‍ക്കൊപ്പമായിരുന്നു യുവതിയുടെ താമസം.
27 കാരിയുമായി അവിഹിതബന്ധം; തുടര്‍ച്ചയായി പണം കടം വാങ്ങി; തിരികെ നല്‍കിയില്ല; കൊന്ന് ഡാമില്‍ കെട്ടിത്താഴ്ത്തി പ്രതികാരം; യുവാവ് അറസ്റ്റില്‍

താനെ: 27കാരിയെ കൊലപ്പെടുത്തിയ ശേഷം ഡാമില്‍ കെട്ടിത്താഴ്ത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. നവി മുംബൈയിലെ പനവേലിലാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം വലിയ സിമന്റ് കട്ട ഉപയോഗിച്ച് കെട്ടിത്താഴ്ത്തുകയായിരുന്നു. സപ്തംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ദിവസങ്ങള്‍ക്ക് ശേഷം അഴുകിയ നിലയില്‍ മൃതദേഹം ഡാമില്‍ പൊന്തുകയായിരുന്നു.

ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഏഴുവയസുകാരിയായ മകള്‍ക്കൊപ്പമായിരുന്നു യുവതിയുടെ താമസം. ഇവര്‍ക്ക് 32 കാരനുമായി ഉണ്ടായ  അവിഹിതബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ഇയാള്‍ യുവതിയില്‍ നിന്ന് നിരവധി തവണ പണം കൈപ്പറ്റിയിരുന്നു. എന്നാല്‍ ഈ പണം തിരിച്ചുനല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇവര്‍ നിരന്തരമായി വഴക്കിട്ടിരുന്നതായി പൊലീസ് പറയുന്നു.

സപ്തംബര്‍ 15ന് ഇയാള്‍ യുവതിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സിമന്റ് കട്ടയില്‍ കെട്ടിയ ശേഷം ഡാമില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലയ്ക്ക് ശേഷം ഏഴുവയസുകാരിയുമായി ഇയാള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചാതായും മുന്ന് പേര്‍ കൊലപാതകം നടത്താന്‍ സഹായിച്ചതായും പൊലീസിനോട് പറഞ്ഞു. പിന്നീട് ഇവരെ പൊലീസ് അറസ്റ്റ്് ചെയ്യുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com