ഹൈദരാബാദ്: മോഷ്ടിക്കാൻ കയറിയ വീട്ടിലെ എസിയുടെ തണുപ്പിൽ കിടന്നുറങ്ങിയ കള്ളൻ വെട്ടിലായി. ആന്ധ്രാ പ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലെ ഒരു പെട്രോൾ പമ്പുടമയുടെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളനാണ് പിടിയിലായത്. കൂർക്കം വലി കേട്ടുണർന്ന വീട്ടുടമ മുറിയുടെ വാതിൽ പൂട്ടി പൊലീസിനെ വിവരമറിയിച്ചു.
ബാബു എന്നയാളാണ് പിടിയിലായത്. സെപ്റ്റംബർ 12 ശനിയാഴ്ച പുലർച്ചെ നാലു മണിയോടെയാണ് ഇയാൾ സട്ടി വെങ്കട്ട് റെഡ്ഡി എന്നയാളുടെ വീട്ടിൽ മോഷ്ടിക്കാൻ കയറിയത്. വീട്ടിൽ കടക്കുന്നതിനു മുൻപു തന്നെ ബാബു വീടും ചുറ്റുപാടും നിരീക്ഷിച്ചിരുന്നു. മോഷണം പൂർത്തിയാക്കി അൽപസമയം ഉറങ്ങിയിട്ടു പോകമെന്ന് കരുതിയ ബാബു പക്ഷെ ഗാഢനിദ്രയിലാണ്ടു. വീട്ടിൽ ആരുടെയോ കൂർക്കം വലി കേട്ടുണർന്ന വെങ്കട്ട് റെഡ്ഡി ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തുമ്പോൾ ബാബു മുറി ഉള്ളിൽ നിന്ന് പൂട്ടിയിരുന്നു. കുറച്ചു സമയം അനുനയിപ്പിച്ചതോടെ അയാൾ കീഴടങ്ങിയെന്ന് പൊലീസ് പറഞ്ഞു. മോഷണശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തതെന്നും കടം വീട്ടാനാണ് ബാബു മോഷിടിക്കാൻ പദ്ധതിയിട്ടതെന്നും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ