കല്യാണം കഴിഞ്ഞ് പത്തുവര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ല, യുവതിയെ ക്രൂരമായി മര്‍ദിച്ചു, വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ പരാതി

കല്യാണം കഴിഞ്ഞ് പത്തുവര്‍ഷം കഴിഞ്ഞിട്ടും കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊല്ലാന്‍ ശ്രമിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ:കല്യാണം കഴിഞ്ഞ് പത്തുവര്‍ഷം കഴിഞ്ഞിട്ടും കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊല്ലാന്‍ ശ്രമിച്ചതായി പരാതി. മര്‍ദ്ദിച്ച ശേഷം വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായി യുവതിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹറിലാണ് സംഭവം.കല്യാണം കഴിഞ്ഞ് പത്തുവര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിന്റെ പേരില്‍ മകള്‍ സോനുവിനെ നിരന്തരം ഭര്‍ത്താവിന്റെ വീട്ടുകാര്‍ അധിക്ഷേപിക്കുമായിരുന്നുവെന്ന് യുവതിയുടെ അച്ഛന്‍ രാം സിങ് പരാതിയില്‍ പറയുന്നു. നിരവധി തവണ തനിക്ക് നേരിട്ട മാനസിക പീഡനങ്ങളെ കുറിച്ച് മകള്‍ തന്നോട് പരാതിപ്പെട്ടിട്ടുണ്ട്.

എന്നാല്‍ വെളളിയാഴ്ച പരിധിവിട്ട ആക്രമണമാണ് മകള്‍ക്ക് നേരെ നടന്നത്. ആദ്യം ക്രൂരമായി മകളെ മര്‍ദിച്ചു. തുടര്‍ന്ന് വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്ന് രാം സിങ്ങിന്റെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഉപദ്രവിച്ച കാര്യം ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തി. വീട്ടില്‍ എത്തിയ സമയത്ത് മകള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. മകള്‍ക്ക് വിഷം കൊടുത്തതായി മനസിലായി. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചതായി രാം സിങ്ങിന്റെ പരാതിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com