മൂന്നാഴ്ചത്തെ ദൗത്യം; സൈന്യം പിടിച്ചെടുത്തത് ആറ് പ്രധാനപ്പെട്ട മലനിരകള്‍; ഇന്ത്യന്‍ നീക്കത്തില്‍ വിരണ്ട് ചൈന

ഇന്ത്യന്‍ സൈന്യം പുതിയ മേഖലകളില്‍ താവളമുറപ്പിച്ചതോടെ, ചൈന മൂവായിരം പുതിയ സൈനികരെക്കൂടി വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 
ലഡാക്ക് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈനികന്‍/ചിത്രം: പിടിഐ
ലഡാക്ക് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈനികന്‍/ചിത്രം: പിടിഐ

ന്യൂഡല്‍ഹി: ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷം നിലനില്‍ക്കവെ, നിയന്ത്രണ രേഖയില്‍ മൂന്നാഴ്ചക്കിടെ ഇന്ത്യന്‍ സൈന്യം പുതുതായി പിടിച്ചെടുത്തത് പ്രധാനപ്പെട്ട ആറ് മലനിരകള്‍. 'ഓഗസ്റ്റ് 29മുതല്‍ സെപ്റ്റംബര്‍ രണ്ടാംവാരം വരെ നടന്ന ദൗത്യത്തില്‍  ഇന്ത്യന്‍ സേന ആറ് പുതിയ സുപ്രധാനമായ ഉയര്‍ന്ന പ്രദേശങ്ങള്‍ പിടിത്തെടുത്തു' എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

മഗര്‍ ഹില്‍, ഗുരുങ് ഹില്‍, റീസെന്‍ ലാ, റെസാങ് ലാ, മൊഖ്പാരി, ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുന്ന ഫിംഗര്‍ ഫോറിന് സമീപമുള്ള പ്രദേശം എന്നിവയാണ് ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 

മലനിരകള്‍ പിടിച്ചെടുക്കാനുള്ള ചൈനീസ് ശ്രമത്തെ പ്രതിരോധിച്ച ഇന്ത്യന്‍ സേനയുടെ നടപടിക്ക് പിന്നാലെ മേഖയില്‍ വെടിവെയ്പ്പ് നടന്നിരുന്നു. 

ബ്ലാക്ക് ടോപ്പ്, ഹെല്‍മെറ്റ് ടോപ്പ് തുടങ്ങി ചൈന നിലയുറപ്പിച്ചിരിക്കുന്ന പ്രദേശങ്ങള്‍ നിരീക്ഷിക്കാന്‍ പറ്റുന്ന ഉയരത്തിലുള്ളതാണ് ഇന്ത്യ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പ്രദേശങ്ങള്‍ എന്ന് സൈനിക് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

ഇന്ത്യന്‍ സൈന്യം പുതിയ മേഖലകളില്‍ താവളമുറപ്പിച്ചതോടെ, ചൈന മൂവായിരം പുതിയ സൈനികരെക്കൂടി വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com