വളര്‍ത്തുനായയെ കാണാന്‍ വൃത്തിയില്ലെന്ന് അയല്‍വാസി, തര്‍ക്കം; തോക്കെടുത്ത് വെടിവെച്ചു, ഗുരുതര പരിക്ക്

ഉത്തര്‍പ്രദേശില്‍ വളര്‍ത്തുനായയെ ചൊല്ലിയുളള വഴക്കിനെ തുടര്‍ന്ന് അയല്‍വാസി വയോധികന് നേര്‍ക്ക് നിറയൊഴിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ:ഉത്തര്‍പ്രദേശില്‍ വളര്‍ത്തുനായയെ ചൊല്ലിയുളള വഴക്കിനെ തുടര്‍ന്ന് അയല്‍വാസി വയോധികന് നേര്‍ക്ക് നിറയൊഴിച്ചു. ഗുരുതരമായി പരിക്കേറ്റ രാജേഷ് മിശ്ര ആശുപത്രിയില്‍ ചികിത്സയിലാണ്.

ഉത്തര്‍പ്രദേശില എറ്റാ ജില്ലയിലാണ് സംഭവം. വളര്‍ത്തുനായയുമായി നടക്കാന്‍ ഇറങ്ങിയതാണ് രാജേഷ് മിശ്ര. വഴിയില്‍ വച്ച് കറുത്ത നിറമുളള നായയെ കാണാന്‍ വൃത്തിയില്ലെന്ന് പറഞ്ഞ് അയല്‍വാസി ദീപക് മിശ്ര കളിയാക്കി. ഇത് ഇരുവരും തമ്മിലുളള വാക്കേറ്റത്തില്‍ കലാശിച്ചു. പ്രകോപിതനായ ദീപക് മിശ്ര കയ്യിലുളള തോക്ക് എടുത്ത് രാജേഷ് മിശ്രയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇരുവരും പരസ്പരം നിറയൊഴിച്ചതായി പൊലീസ് പറയുന്നു. രാജേഷ് മിശ്ര ഗുരുതരാവസ്ഥയില്‍ ആഗ്രയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com