കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ 21-ാം നൂറ്റാണ്ടിലെ ഇന്ത്യക്ക് അനിവാര്യം, ഗ്രാമച്ചന്തകളും താങ്ങുവിലയും തുടരും: മോദി

21-ാം നൂറ്റാണ്ടിലെ ഇന്ത്യക്ക് കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ പാസാക്കേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ 21-ാം നൂറ്റാണ്ടിലെ ഇന്ത്യക്ക് അനിവാര്യം, ഗ്രാമച്ചന്തകളും താങ്ങുവിലയും തുടരും: മോദി

ന്യൂഡല്‍ഹി: 21-ാം നൂറ്റാണ്ടിലെ ഇന്ത്യക്ക് കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ പാസാക്കേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങി സംഭരിക്കുന്നത് തുടരും. താങ്ങുവില സംവിധാനത്തില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ബിഹാറില്‍ 9 ഹൈവേ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

കര്‍ഷര്‍ ഇത്രയും നാള്‍ കുരുക്കിലായിരുന്നു. ആനുകൂല്യം മുഴുവനും ലഭിച്ചിരുന്നത് ഇടനിലക്കാര്‍ക്കാണ്. ഇവര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധം പ്രവര്‍ത്തിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിരുന്നു. ഇതിലാണ് പുതിയ കാര്‍ഷിക പരിഷ്‌കരണ ബില്ലുകളിലൂടെ സര്‍ക്കാര്‍ മാറ്റം കൊണ്ടുവന്നതെന്ന് മോദി പറഞ്ഞു.

കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എവിടെയും വില്‍ക്കാനുളള അവസരമാണ് പുതിയ ബില്ലുകളിലൂടെ സാധ്യമായത്. കൂടാതെ ഇഷ്ടമുളള വിലയ്ക്ക് വില്‍ക്കാനുളള സാഹചര്യവും ഒത്തുവന്നിരിക്കുകയാണ്. കര്‍ഷകരെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. ഗ്രാമ ചന്തകള്‍ ഇല്ലാതാകും എന്നെല്ലാം പറഞ്ഞാണ് തെറ്റിദ്ധരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം ഗ്രാമ ചന്തകള്‍ അതേപോലെ തുടരുമെന്ന് മോദി പറഞ്ഞു.

കോവിഡിനിടയിലും റെക്കോര്‍ഡ് സംഭരണമാണ് സര്‍ക്കാര്‍ നടത്തിയത്. കര്‍ഷകര്‍ക്കുളള പ്രതിഫലനത്തിന്റെ കാര്യത്തിലും റെക്കോര്‍ഡ് ഇട്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലാണ് രാജ്യസഭയിലും ലോക്‌സഭയിലുമായി കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ പാസാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com