25ന് കര്‍ഷക ബന്ദ്: പിന്തുണ പ്രഖ്യാപിച്ച് ട്രെയ്ഡ് യൂണിയനുകള്‍

25ന് കര്‍ഷക ബന്ദ്: പിന്തുണ പ്രഖ്യാപിച്ച് ട്രെയ്ഡ് യൂണിയനുകള്‍
25ന് കര്‍ഷക ബന്ദ്: പിന്തുണ പ്രഖ്യാപിച്ച് ട്രെയ്ഡ് യൂണിയനുകള്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഈ മാസം 25ന് കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ള ദേശവ്യാപക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര ട്രെയ്ഡ് യൂണിയനുകള്‍. സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എന്‍ടിയുസി, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്ല്യൂഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ ട്രെയ്ഡ് യൂണിയനുകളാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. 

ഇരുപത്തിയഞ്ചിന് കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രതിഷേധ പരിപാടികളെ പിന്തുണയ്ക്കാന്‍ ട്രെയ്ഡ് യൂണിയനുകള്‍ തൊഴിലാളികളോട് ആഹ്വാനം ചെയ്തു. കാര്‍ഷിക മേഖലയില്‍ ദൂരവ്യാപക പ്രത്യാഘതങ്ങള്‍ ഉണ്ടാക്കുന്നതാണ് കേന്ദ്രം കൊണ്ടുവന്ന ബില്ലുകളെന്ന് ട്രെയ്ഡ് യൂണിയനുകള്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. കാര്‍ഷിക മേഖലയെ ആശ്രയിച്ചുകഴിയുന്നവരെ അക്ഷരാര്‍ഥത്തില്‍ ഇല്ലായ്മ ചെയ്യുന്നതാണ് ബില്ലുകള്‍. അവശ്യവസ്തു നിയമവും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് വിരുദ്ധ നിയമങ്ങളുമെല്ലാം ഇതോടെ ഇല്ലാതാവും- സംഘടനകള്‍ ചൂണ്ടിക്കാട്ടി.

അദാനി, വില്‍മര്‍, റിലയന്‍സ്, വോള്‍മാര്‍ട്ട്, ബില്‍ല, ഐടിസി എന്നീ വന്‍കിടക്കാര്‍ക്കായാണ് സര്‍ക്കാര്‍ പുതിയ നിയമ നിര്‍മാണം നടത്തുന്നതെന്ന് ട്രെയ്ഡ് യൂണിയനുകള്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com