കോവിഡ് സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി, നാളെ ഉന്നതതല യോഗം; ഏഴു മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും 

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും ഉന്നതതല യോഗം വിളിച്ചു
കോവിഡ് സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി, നാളെ ഉന്നതതല യോഗം; ഏഴു മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും 

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും ഉന്നതതല യോഗം വിളിച്ചു.  ബുധനാഴ്ച നടക്കുന്ന യോഗത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ആറു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ ഡല്‍ഹിയിലെയും പ്രതിനിധികള്‍ പങ്കെടുക്കും. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാംസ്‌കാരിക, രാഷ്ട്രീയ, അടക്കം വിവിധ പരിപാടികളില്‍ 100 പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്‌കൂളുകളും ഭാഗികമായി തുറക്കാന്‍ അനുവദിച്ചിട്ടുണ്ട്. വിവാഹം, ശവസംസ്‌കാരം എന്നിവയില്‍ നൂറ് പേര്‍ക്ക് പങ്കെടുക്കാനും അനുമതിയുണ്ട്. ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.രോഗവ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്താന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും യോഗത്തില്‍ ഉയര്‍ന്നുവരും. 

അണ്‍ലോക്ക്- 5 മാര്‍ഗനിര്‍ദേശം ഈ മാസം അവസാനം പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായാണ് രോഗവ്യാപനം രൂക്ഷമായി നേരിടുന്ന സംസ്ഥാനങ്ങളിലെ പ്രതിനിധികളെ യോഗത്തിന് വിളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com