'3 കിലോമീറ്റര്‍ അകലെയുളള ലക്ഷ്യസ്ഥാനം കിറുകൃത്യം'; ഡിആര്‍ഡിഒയുടെ ടാങ്ക് വേധ ലേസര്‍ ഗൈഡഡ് മിസൈല്‍ പരീക്ഷണം വിജയം

രാജ്യത്തെ പ്രമുഖ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ടാങ്ക് വേധ ലേസര്‍ ഗൈഡഡ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
'3 കിലോമീറ്റര്‍ അകലെയുളള ലക്ഷ്യസ്ഥാനം കിറുകൃത്യം'; ഡിആര്‍ഡിഒയുടെ ടാങ്ക് വേധ ലേസര്‍ ഗൈഡഡ് മിസൈല്‍ പരീക്ഷണം വിജയം

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ടാങ്ക് വേധ ലേസര്‍ ഗൈഡഡ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. സമീപഭാവിയില്‍ തന്നെ ഇറക്കുമതി പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി കഠിനപ്രയ്തനം ചെയ്ത ഡിആര്‍ഡിഒ ടീമിന്റെ പേരില്‍ രാജ്യം അഭിമാനിക്കുന്നതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. 

മഹാരാഷ്ട്ര അഹമ്മദ്‌നഗറിന് സമീപമുളള കെ കെ മലനിരകളിലെ സേനാ കേന്ദ്രത്തിലായിരുന്നു പരീക്ഷണം നടത്തിയത്. അര്‍ജുന്‍ ടാങ്കില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. ഇന്നലെയായിരുന്നു പരീക്ഷണം. 3 കിലോമീറ്റര്‍ അകലെയുളള ലക്ഷ്യസ്ഥാനത്ത് കൃത്യമായി മിസൈല്‍ പരീക്ഷിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു. ഡിആര്‍ഡിഒ തദ്ദേശീയമായാണ് മിസൈല്‍ വികസിപ്പിച്ചെടുത്തത്. മിസൈല്‍ പരീക്ഷണത്തില്‍ ഡിആര്‍ഡിഒയെ രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com