ഇരട്ടി ലാഭം എന്ന് പ്രലോഭനം, കാണാന്‍ ചെല്ലുമ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ വേഷത്തില്‍, ഒരു കോടിയില്‍പ്പരം തട്ടിയെടുത്തു; 35 തട്ടിപ്പ് കേസുകളിലെ പ്രതിയും ഭാര്യയും പിടിയില്‍

പൊലീസുകാരനായി വേഷം കെട്ടി വിവിധ കേസുകളിലായി ഒരു കോടിയില്‍പ്പരം രൂപ തട്ടിയെടുത്ത മോഷ്ടാവിനെ പൊലീസ് പിടികൂടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: പൊലീസുകാരനായി വേഷം കെട്ടി വിവിധ കേസുകളിലായി ഒരു കോടിയില്‍പ്പരം രൂപ തട്ടിയെടുത്ത മുഖ്യപ്രതിയെ പൊലീസ് പിടികൂടി. 35 തട്ടിപ്പ് കേസുകളിലെ പ്രതിയെയാണ് പിടികൂടിയത്. കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ഭാര്യയെയും അഞ്ച് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗുജറാത്തിലാണ് സംഭവം. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായാണ് തട്ടിപ്പ് നടത്തിയത്. 1.30 കോടി രൂപയാണ് ഇത്തരത്തില്‍ സംഘം സമ്പാദിച്ചതെന്ന് പൊലീസ് പറയുന്നു. മുഖ്യപ്രതിയായ കിരിത് അമിന്‍ ഉള്‍പ്പെടെ ഏഴുപേരാണ് പൊലീസ് വലയിലായത്. 

സംശയം തോന്നിയ സംഘത്തെ പൊലീസ് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് വിവിധ മോഷണക്കേസുകളുടെ ചുരുളഴിഞ്ഞത്.അമരൈവാടി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറാണ് എന്ന് സ്വയം പരിചയപ്പെടുത്തിയ കിരിത് അമിന്‍ ഐഡി കാര്‍ഡും കാണിച്ചു. ഐഡി കാര്‍ഡും കാര്‍ഡിലെ ഒപ്പും വ്യാജമാണ് എന്ന് തിരിച്ചറിഞ്ഞ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് വിവരങ്ങള്‍ പുറത്തായത്. 

കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം തരാമെന്ന് പ്രലോഭിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇരട്ടി ലാഭം കിട്ടുന്ന നിക്ഷേപ പദ്ധതികള്‍ എന്ന് പറഞ്ഞും നിരവധിപ്പേരെ തട്ടിപ്പിന് ഇരയാക്കിയതായി കിരിത് അമിന്‍ മൊഴി നല്‍കി. പ്രതികളെ കാണാന്‍ ഇവര്‍ എത്തുമ്പോള്‍ പൊലീസിന്റെ വേഷം ധരിച്ച് എത്തിയാണ് പണവുമായി കടന്നിരുന്നതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com