ഉള്ളിയും ഉരുളക്കിഴങ്ങും പയറും ഇനി അവശ്യസാധനങ്ങളല്ല, പട്ടികയിൽ നിന്ന് ഒഴിവാക്കി; ബില്ലിന് അം​ഗീകാരം 

ഉള്ളിയും ഉരുളക്കിഴങ്ങും പയറും ഇനി അവശ്യസാധനങ്ങളല്ല, പട്ടികയിൽ നിന്ന് ഒഴിവാക്കി; ബില്ലിന് അം​ഗീകാരം 

ധാന്യങ്ങൾ, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, ഭക്ഷ്യഎണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ അവശ്യസാധനങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി

ന്യൂഡൽഹി: ധാന്യങ്ങൾ, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, ഭക്ഷ്യഎണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ അവശ്യസാധനങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി. അവശ്യസാധന (ഭേദഗതി) ബിൽ രാജ്യസഭ പാസാക്കി. സ്വകാര്യ നിക്ഷേപകർക്ക് അമിതമായ നിയന്ത്രണ ഇടപെടൽ ഉണ്ടാകുമെന്ന ഭീതി ഇല്ലാതാക്കാനാണ് അവശ്യസാധന (ഭേദഗതി) ബിൽ ലക്ഷ്യമിടുന്നത്. 

ഉൽപ്പാദനം, സംഭരണം, കൈമാറ്റം, വിതരണം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം കാർഷിക മേഖലയിലേക്കു കൂടുതൽ സ്വകാര്യ നിക്ഷേപകരെയും നേരിട്ടുള്ള വിദേശ നിക്ഷേപവും ആകർഷിക്കുമെന്നാണ് കരുതുന്നത്. യുദ്ധം, ക്ഷാമം, അസാധാരണ വിലക്കയറ്റം, പ്രകൃതിദുരന്തം തുടങ്ങിയ അവസരങ്ങളിൽ ഈ കാർഷിക ഭക്ഷ്യ ഉൽപന്നങ്ങളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്താവുന്നതാണെന്നും ഭേദഗതി വ്യവസ്ഥ ചെയ്യുന്നുണ്ട്. 

ഈ മാസം 14ന് കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി ദാൻവേ റാവു സാഹബ് ദാദറോ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചിരുന്നു. 2020 ജൂൺ 5ന് പുറപ്പെടുവിച്ച ഓർഡിനൻസിനു പകരമായി അവതരിപ്പിച്ച ബിൽ സെപ്റ്റംബർ 15ന് ലോക്സഭയിൽ പാസായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com