പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി; കുട്ടികള്‍ക്ക്‌ പുത്തന്‍ കാറുകള്‍ സമ്മാനിച്ച് വിദ്യാഭ്യാസ മന്ത്രി

പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ ഏറ്റവും കുടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് കാറുകള്‍ സമ്മാനിച്ച് വിദ്യാഭ്യാസമന്ത്രി
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി; കുട്ടികള്‍ക്ക്‌ പുത്തന്‍ കാറുകള്‍ സമ്മാനിച്ച് വിദ്യാഭ്യാസ മന്ത്രി


റാഞ്ചി: പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ ഏറ്റവും കുടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് കാറുകള്‍ സമ്മാനിച്ച് വിദ്യാഭ്യാസമന്ത്രി. ജാര്‍ഖണ്ഡിലെ വിദ്യാഭ്യാസമന്ത്രി ജഗര്‍നാഥ് മഹ്‌തോയാണ് പരീക്ഷയില്‍ കുടുതല്‍ മാര്‍ക്ക് വാങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ കാര്‍ സമ്മാനിച്ചത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ മികവ് പുലര്‍ത്തുന്നതിന് വേണ്ടിയാണ് വിലയേറിയ സമ്മാനം നല്‍കാനുള്ള മന്ത്രിയുടെ തീരുമാനം. 

പത്താംക്ലാസിലെ പരീക്ഷ ഫലം പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന് മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ മാര്‍ക്ക് എന്നകാര്യം പുറത്തുവന്നിരുന്നില്ല. പന്ത്രണ്ടാം ക്ലാസില്‍ അമിത് കുമാറാണ് കുടുതല്‍ മാര്‍ക്ക് വാങ്ങിയത്. 500ല്‍ 457 മാര്‍ക്കാണ് അമിത് നേടിയത്. പത്താം ക്ലാസില്‍ മനീഷ് കുമാറാണ് ഉയര്‍ന്ന മാര്‍ക്ക് നേടിയത്. 500ല്‍ 490 മാര്‍ക്കാണ് ഈ വിദ്യാര്‍ഥി നേടിയത്.

ബുധനാഴ്ച രാവിലെ മന്ത്രിയും സ്പീക്കറും കൂടി കാറുകളുടെ താക്കോല്‍ വിതരണം നിര്‍വഹിച്ചു. താന്‍ നല്‍കിയ വാഗ്ദാനം നിറവേറ്റിയെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

അടുത്തിടെ മന്ത്രി ജഗര്‍നാഥ് മഹ്‌തോ 11ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ചിരിന്നു.53കാരനായ മന്ത്രി 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പഠനം പുനരാരംഭിക്കുന്നത്. ബൊക്കാറോയിലെ ദേവി മഹാതോ ഇന്റര്‍ കോളേജിലാണ് മന്ത്രി പ്രവേശനത്തിനായി അപേക്ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com