മുംബൈയില്‍ സ്ഥിതി രൂക്ഷം; കോവിഡ് കേസുകളില്‍ 104 ശതമാനത്തിന്റെ വര്‍ധന

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ വൈറസ് ബാധയില്‍ 104 ശതമാനത്തിന്റെ വര്‍ധന
മുംബൈയില്‍ സ്ഥിതി രൂക്ഷം; കോവിഡ് കേസുകളില്‍ 104 ശതമാനത്തിന്റെ വര്‍ധന

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ വൈറസ് ബാധയില്‍ 104 ശതമാനത്തിന്റെ വര്‍ധന. സെപ്റ്റംബര്‍ മാസത്തിലെ ഇതുവരെയുളള കണക്ക് നഗരവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. മുന്‍ മാസത്തെ കണക്കുമായുളള താരതമ്യത്തിലാണ് കോവിഡ് കേസുകള്‍ ഗണ്യമായി ഉയര്‍ന്നുവെന്ന് കണ്ടെത്തിയത്.

സെപ്റ്റംബര്‍ ഒന്നുമുതല്‍ 22 വരെയുളള കണക്കനുസരിച്ച് നഗരത്തില്‍  40,957 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുന്‍ മാസം സമാനകാലയളവില്‍ ഇത് 20,031 ആയിരുന്നു. കോവിഡ് കേസുകളില്‍ 104 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം മരണസംഖ്യയില്‍ നേരിയ കുറവ് ഉണ്ടായത് ആശ്വാസമാകുന്നത്. ഓഗസ്റ്റില്‍ 990 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബര്‍ 22 വരെ ഇത് 862 ആണ്. പരിശോധനകളുടെ എണ്ണം വര്‍ധിച്ചതും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതുമാണ് കോവിഡ് കേസുകള്‍ ഗണ്യമായി ഉയരാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. അടുത്തമാസം പ്രതിദിനം രണ്ടായിരം കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. പ്രതിദിനം 15000 പരിശോധനകള്‍ നടത്താനുളള ശ്രമത്തിലാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com