രാജ്യത്ത് കോവിഡ് മരണം 90,000 കടന്നു; 24 മണിക്കൂറിനിടെ 83,347 പേര്‍ക്ക് രോഗബാധ

24 മണിക്കൂറിനിടെ 83,347 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 56 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 83,347 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ മൊത്തം രോഗബാധിതര്‍ 56,46,011 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ 1085 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 90000 കടന്നു. 90,020 പേരാണ് ഇതുവരെ മരിച്ചത്. 

നിലവില്‍ 9,68,377 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 45,87,614 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com