'വായ്പ വേണമെങ്കില്‍ ഹിന്ദി അറിയണം'; ഡോക്ടര്‍ക്ക് ലോണ്‍ നിഷേധിച്ച് പൊതുമേഖല ബാങ്ക്, മാനേജര്‍ക്ക് സ്ഥലംമാറ്റം 

ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന പേരില്‍ പ്രതിഷേധം തുടരവേ, തമിഴ്‌നാട്ടില്‍ ഹിന്ദി അറിയാത്തതിന്റെ പേരില്‍ പൊതുമേഖല ബാങ്ക് വായ്പ നിഷേധിച്ചതായി പരാതി
'വായ്പ വേണമെങ്കില്‍ ഹിന്ദി അറിയണം'; ഡോക്ടര്‍ക്ക് ലോണ്‍ നിഷേധിച്ച് പൊതുമേഖല ബാങ്ക്, മാനേജര്‍ക്ക് സ്ഥലംമാറ്റം 

ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന പേരില്‍ പ്രതിഷേധം തുടരവേ, തമിഴ്‌നാട്ടില്‍ ഹിന്ദി അറിയാത്തതിന്റെ പേരില്‍ പൊതുമേഖല ബാങ്ക് വായ്പ നിഷേധിച്ചതായി പരാതി. സംഭവം വിവാദമായതോടെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മാനേജറെ സ്ഥലം മാറ്റി.

തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ ജില്ലയിലാണ് സംഭവം. ഡോക്ടര്‍ സി ബാല സുബ്രഹ്മണ്യന്‍ ആണ് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചത്. എന്‍ജിനീയര്‍ സുഹൃത്തിനൊടൊപ്പം ബാങ്കില്‍ പോയ തന്നോട് അപമര്യാദയായി പെരുമാറിയതായി ബാല സുബ്രഹ്മണ്യന്‍ പറയുന്നു. സംഭവം വിവാദമായതോടെ മാനേജറെ ട്രിച്ചിയിലേക്ക് സ്ഥലം മാറ്റി.

നീണ്ട കാലമായി ഐഒബിയുടെ ഇടപാടുകാരനാണ് ഡോക്ടര്‍. കെട്ടിടം പണിയാന്‍ വായ്പ ചോദിച്ചാണ് ബാങ്കിനെ സമീപിച്ചത്. വായ്പയ്ക്ക് വസ്തുവകകളുടെ രേഖകള്‍ ഈടായി കാണിച്ചാണ് ലോണ്‍ ചോദിച്ചത്. രേഖകള്‍ തമിഴിലായിരുന്നു. തനിക്ക് തമിഴ് അറിയില്ല എന്ന് പറഞ്ഞ മാനേജര്‍ വിഷാല്‍ കാംബ്ല ഹിന്ദി അറിയാമോ എന്ന് ഡോക്ടറോട് ചോദിച്ചു. തുടര്‍ന്ന് വിവരങ്ങള്‍ ഇംഗ്ലീഷില്‍ ധരിപ്പിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഇത് നിരാകരിച്ച മാനേജര്‍ ഭാഷയുടെ പേരു പറഞ്ഞ് വായ്പ നിഷേധിച്ചതായി പരാതിയില്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ നിന്ന് വന്നതാണ് മാനേജര്‍. ഭാഷയുടെ പേരു പറഞ്ഞ് വായ്പ നിഷേധിച്ച മാനേജറെ ഐഒബി സ്ഥലം മാറ്റി. അതേസമയം 70 വയസ് കഴിഞ്ഞവര്‍ക്ക് വായ്പ അനുവദിക്കാന്‍ വ്യവസ്ഥകള്‍ അനുവദിക്കുന്നില്ലെന്നും ഐഒബി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com