സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസിയുവില്‍ വൈദ്യുതി നിലച്ചു; തമിഴ്‌നാട്ടില്‍രണ്ട് കോവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു

വൈദ്യതി നിലച്ചതോടെ ഓക്‌സിജന്‍ പമ്പുകള്‍ മൂന്ന് മണിക്കൂര്‍ നേരം പ്രവര്‍ത്തിച്ചില്ലെന്നാണ്ആരോപണം 
സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസിയുവില്‍ വൈദ്യുതി നിലച്ചു; തമിഴ്‌നാട്ടില്‍രണ്ട് കോവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു

ചെന്നൈ:  തിരുപ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസിയുവിലേക്കുള്ള വൈദ്യതി നിലച്ചതിനാല്‍ രണ്ട് പേര്‍ മരിച്ചു. കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരാണ് മരിച്ചത്. വൈദ്യതി നിലച്ചതോടെ ഓക്‌സിജന്‍ പമ്പുകള്‍ മൂന്ന് മണിക്കൂര്‍ നേരം പ്രവര്‍ത്തിച്ചില്ലെന്നാണ് മരിച്ച രോഗികളുടെ ബന്ധുക്കളുടെ ആരോപണം.

ഇതിനെതുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ആശുപത്രിയിലെ അറ്റകുറ്റപ്പണിക്കിടെ അബദ്ധത്തില്‍ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. വൈദ്യുതി നിലച്ചതോടെ ഐസിയുവിലേക്കുള്ള കണക്ഷന്‍ കട്ടാവുകയും ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിക്കാതാവുകയുമായിരുന്നു. ഇതേതുടര്‍ന്ന് രണ്ട് രോഗികള്‍ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തിരുപ്പൂര്‍ സ്വദേശികളാണ് ശ്വാസം മുട്ടി മരിച്ചത്. ആശുപത്രി അധികൃതരുടെ വീഴ്ചയ്‌ക്കെതിരെ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com