ഒരു പൊതു പരിപാടിയിലും മാസ്‌ക് ധരിക്കില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി; വിവാദം, ഒടുവില്‍ ഖേദ പ്രകടനം 

പൊതു പരിപാടിയില്‍ മാസ്‌ക് ധരിക്കില്ല എന്ന വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോദം മിശ്ര
ഒരു പൊതു പരിപാടിയിലും മാസ്‌ക് ധരിക്കില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി; വിവാദം, ഒടുവില്‍ ഖേദ പ്രകടനം 

ഭോപ്പാല്‍: പൊതു പരിപാടിയില്‍ മാസ്‌ക് ധരിക്കില്ല എന്ന വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോദം മിശ്ര. തെറ്റ് സമ്മതിച്ച മന്ത്രി കോവിഡ് പ്രോട്ടോകോള്‍ പാലിക്കുമെന്നും ഉറപ്പുനല്‍കി.

ബുധനാഴ്ച മന്ത്രി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഒരു പൊതു പരിപാടിയിലും മാസ്‌ക് ധരിക്കില്ല എന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പിലാണ് മന്ത്രി പറഞ്ഞത്. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഖേദപ്രകടനം.

'മാസ്‌കുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ പരാമര്‍ശം നിയമത്തിന്റെ ലംഘനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിന് വിരുദ്ധമാണ്. ഞാന്‍ എന്റെ തെറ്റ് സമ്മതിക്കുന്നു. വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു.തീര്‍ച്ചയായും മാസ്‌ക് ധരിക്കും. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു' - നരോദം മിശ്ര ട്വിറ്ററില്‍ കുറിച്ചു.

ഒരു പരിപാടിയിലും മാസ്‌ക് ധരിക്കില്ല, അതില്‍ എന്താണ് തെറ്റ്?, മുഖാവരണം ധരിക്കാത്തതിനെ കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് നരോദം  മിശ്ര വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com