ദീപികയെ ചോദ്യം ചെയ്യുന്നത് മറ്റന്നാളത്തേക്ക് മാറ്റി; ഗോവയില്‍ നിന്ന് പുറപ്പെട്ടത് രണ്‍വീറിനൊപ്പം;  വീഡിയോ

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നത് മറ്റന്നാളത്തേക്ക് മാറ്റി
ദീപികയെ ചോദ്യം ചെയ്യുന്നത് മറ്റന്നാളത്തേക്ക് മാറ്റി; ഗോവയില്‍ നിന്ന് പുറപ്പെട്ടത് രണ്‍വീറിനൊപ്പം;  വീഡിയോ


മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നത് മറ്റന്നാളത്തേക്ക് മാറ്റി. രാഹുല്‍ പ്രീത് സിങിനെയും കരിഷ്മ പ്രകാശിനെയും നാളെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍്ട്ടുകള്‍. 

ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി നടി ദീപിക ഗോവയില്‍ നിന്നും മൂംബൈയിലേക്ക് പുറപ്പെട്ടു. ഭര്‍ത്താവ് സാറാ അലിഖാനൊപ്പമാണ് ദിപികയുടെ യാത്ര. രാത്രി ഒന്‍പതുമണിയോടെ മുംബൈയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  സംവിധായകന്‍ ശകുന്‍ ബാത്രയുടെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ദീപിക പദുക്കോണ്‍ ഗോവയിലായിരുന്നു. മുംബൈയിലേക്ക് പോകുന്നതിനുമുമ്പായി ദീപിക തന്റെ നിയമ ഉപദേശകരുമായി റിസോര്‍ട്ടില്‍ കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്്്. 


ദീപികയെ കൂടാതെ സാറാ അലി ഖാന്‍, ശ്രദ്ധാ കപൂര്‍, രാഹുല്‍ പ്രീതി സിങ്് എന്നിവരെയും നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. നിലവില്‍ കേസില്‍ റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷൗവിക്, സുശാന്തിന്റെ മാനേജര്‍ തുടങ്ങിയവരെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിട്ടുണ്ട്്. മയക്കുമരുന്നിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ചില വാട്‌സ്ആപ്പ് ചാറ്റുകള്‍ നിരീക്ഷണത്തിലാണെന്ന് എന്‍സിബി വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശും 'ഡി' എന്ന് പേരുള്ള ഒരാളും തമ്മില്‍ നടത്തിയ സംഭാഷണങ്ങളും ഇതില്‍പ്പെടും.

കരിഷ്മയും ദീപികയും തമ്മിലുളള വാട്സ് ആപ്പ് സന്ദേശങ്ങള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്.അറസ്റ്റിലായ റിയ ചക്രബര്‍ത്തിയുടെ വാട്സ് ആപ്പ് ചാറ്റുകളില്‍ ദീപികയുടെ പേരുണ്ടെന്നാണ് സൂചന. റിയയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സുശാന്തിന്റെ ഉടമസ്ഥതയിലുള്ള പുനെ ലോണാവാലയിലെ ഫാം ഹൗസില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ലഹരി പാര്‍ട്ടി കേന്ദ്രമാക്കിയാണ് കൂടുതല്‍ ബോളിവുഡ് താരങ്ങളിലേക്ക് അന്വേഷണം നീളുന്നത് എന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com