'ഇനിയും  കടന്നു കയറാൻ ശ്രമിച്ചാൽ വെടിവയ്ക്കും'- ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ  

'ഇനിയും കടക്കാൻ ശ്രമിച്ചാൽ വെടിവയ്ക്കും'- ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ  
'ഇനിയും  കടന്നു കയറാൻ ശ്രമിച്ചാൽ വെടിവയ്ക്കും'- ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ  

ന്യൂഡൽഹി: ചൈനീസ് സൈന്യം ഇന്ത്യയുടെ ഭാഗത്തേക്ക് ഇനിയും  കടന്നു കയറാൻ ശ്രമിച്ചാൽ വെടിവെയ്ക്കുമെന്ന് ഇന്ത്യൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. വെടി വയ്ക്കാൻ സൈന്യത്തിന് അനുവാദം നൽകിയതായി അധികൃതർ പറഞ്ഞു. ഷൂട്ടിങ് റെയ്ഞ്ചിൽ എത്തിയാൽ വെടിവെക്കുമെന്ന് ചൈനീസ് സൈന്യത്തിന് മുന്നറിയിപ്പ് നൽകിയതായും അധികൃതർ വ്യക്തമാക്കി.

സൈന്യത്തിന്റെ അടുത്തേക്ക് വന്നാൽ നിശ്ചയമായും വെടിയുതിർക്കും. ഏത് പ്രദേശം, സമയം എന്നിവയെ ആശ്രയിച്ചിരിക്കും ഇക്കാര്യം നടപ്പിലാക്കുക. ഇന്ത്യൻ സൈന്യത്തിന് നേരെ ആക്രമിക്കാൻ മുതിർന്നാൽ നിറയൊഴിക്കാനുള്ള അനുവാദം നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. 

ആറാമത് സൈനിക നേതൃതല ചർച്ചയ്ക്ക് ശേഷം കൂടുതൽ സേനാവിന്യാസം നടത്തരുതെന്ന കാര്യം ചൈന അംഗീകരിച്ചിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കാൻ ചൈനയുടെ ഭാഗത്തു നിന്ന് ശക്തമായ മാറ്റം ഉണ്ടാകുന്നത് വരെ സേനയെ പിൻവലിക്കില്ല. 

ആദ്യം അവരാണ് കടന്നു കയറിയത്. അതിനാൽ അവർ ആദ്യം പിന്മാറട്ടേയെന്നതാണ് ഇന്ത്യയുടെ നിലപാട്. മേഖലയിൽ ആത്മവിശ്വാസം വർധിപ്പിക്കാൻ ഇത് ഉചിതമായ മാർഗമായിരിക്കുമെന്നും സൈനികോദ്യോഗസ്ഥർ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com