മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടു, കോവിഡ് ഇല്ലെന്ന് യാത്രക്കാരൻ; കണ്ടക്ടർക്ക് ക്രൂരമർദ്ദനം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കാൻ  ആവശ്യപ്പെട്ടതിന് ബസ് കണ്ടക്ടർക്ക്  യാത്രക്കാരന്റെ ക്രൂരമർദ്ദനം
മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടു, കോവിഡ് ഇല്ലെന്ന് യാത്രക്കാരൻ; കണ്ടക്ടർക്ക് ക്രൂരമർദ്ദനം

മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കാൻ  ആവശ്യപ്പെട്ടതിന് ബസ് കണ്ടക്ടർക്ക്  യാത്രക്കാരന്റെ ക്രൂരമർദ്ദനം. മുംബൈയിലെ  അന്ധേരിയിലാണ് സംഭവം. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.

വണ്ടിയിലേക്ക് കയറുമ്പോൾ ഇയാൾ മാസ്ക് ധരിച്ചിരുന്നില്ല. ഇത് കണ്ട് മാസ്ക് ധരിക്കാൻ കണ്ടക്ടർ ഇയാളോട് ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് കോവിഡ് ഇല്ലെന്നായിരുന്നു ഇയാളുടെ വിശദീകരണം. വീണ്ടും മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ കണ്ടക്ടർക്ക് സാരമായി പരിക്കേറ്റു. ഭയന്ദറിൽ നിന്ന് അന്ധേരിയിലെ മരോലിലേക്കുള്ള ബസിലെ കണ്ടക്ടർ സൈനാഥ് ഖർപഡെയ്ക്കാണ് മർദ്ദനമേറ്റത്.

സംഭവത്തിന് പിന്നാലെ യാത്രക്കാരൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി രക്ഷപ്പെട്ടു, സംഭവത്തിൽ കണ്ടക്ടറുടെ പരാതിയിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com