വലയില്‍ കുടുങ്ങിയത് 'സ്വര്‍ണമത്സ്യം'; മത്സ്യതൊഴിലാളിക്ക് ലഭിച്ചത് 1.4 ലക്ഷം രൂപ

ദുരിതകാലത്ത് മത്സ്യതൊഴിലാളിയുടെ വലയില്‍ കുടുങ്ങിയത് 'സ്വര്‍ണഹൃദയമുള്ള മീന്‍' 
വലയില്‍ കുടുങ്ങിയത് 'സ്വര്‍ണമത്സ്യം'; മത്സ്യതൊഴിലാളിക്ക് ലഭിച്ചത് 1.4 ലക്ഷം രൂപ

വിശാഖപട്ടണം: അപൂര്‍വ മത്സ്യത്തെ പിടികൂടി മത്സ്യതൊഴിലാളി. ഗുണ്ടൂര്‍ ജില്ലയിലെ മത്സ്യതൊഴിലാളിക്കാണ് അപൂര്‍വ ഇനത്തില്‍പ്പെട്ട ഗോല്‍ ഫിഷിനെ ലഭിച്ചത്. 1.4 ലക്ഷം രൂപയാണ് ഇതിന് ലഭിച്ചത്

ഗുണ്ടൂര്‍ ജില്ലയിലെ ബപത്‌ല മണ്ഡലത്തിലെ ദാനപേട്ട് ഗ്രാമത്തില്‍ നിന്നുള്ള ഡോണി ദേവുഡുവിനാണ് ഈ വിലയേറിയ മീന്‍ ലഭിച്ചത്. മഹാരാഷ്ട്രയില്‍ നിന്നുള്ള വ്യാപാരികള്‍ ഇത് വാങ്ങി ചൈനയിലേക്ക് കയറ്റുമതി ചെയ്യാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

'സ്വര്‍ണ ഹൃദയമുളള മീന്‍' എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ മീനിന്റെ എല്ലാ ഭാഗങ്ങളും ഉപകാരപ്രദമാണ്. ഇതിന്റെ ചര്‍മ്മം കോസ്മറ്റിക് പ്രോഡക്റ്റുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാറുണ്ട്. മരുന്നുകളുടെ നിര്‍മ്മാണത്തിനും ഗോല്‍ ഫിഷ് ഉപയോഗിക്കാറുണ്ട്. ചൈന,സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, ഹോങ് കോങ്, ജപ്പാന്‍ എന്നിവിടങ്ങളിലേക്കാണ് ഈ മീന്‍ കയറ്റുമതി ചെയ്യാറുളളത്.

ഇന്ത്യന്‍പെസഫിക് സമുദ്രങ്ങളിലാണ് ഗോല്‍ ഫിഷ് പൊതുവേ കാണപ്പെടാറുളളത്. ഗള്‍ഫ് രാജ്യങ്ങളുടെ തീരങ്ങളിലും പാക്കിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, ബര്‍മ്മ എന്നിവിടങ്ങളിലും ഇവ കാണപ്പെടാറുണ്ട്. ഇവയ്ക്കു പുറമേ പാപുവ ന്യൂ ഗിനിയയിലും നോര്‍ത്തേണ്‍ ഓസ്‌ട്രേലിയയിലും ഇവ കാണാറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com