അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്യല്‍; ദീപിക പദുക്കോണിനെ വിട്ടയച്ചു (വീഡിയോ)

അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവില്‍ ദീപിക മടങ്ങി.
അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്യല്‍; ദീപിക പദുക്കോണിനെ വിട്ടയച്ചു (വീഡിയോ)

മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വിളിച്ചുവരുത്തിയ നടി ദീപിക പദുക്കോണിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവില്‍ ദീപിക മടങ്ങി. ദീപികയെ കൂടാതെ നടിമാരായ ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍ എന്നിവരും ചോദ്യം ചെയ്യലിന് എത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ല. 

ചോദ്യം ചെയ്യലില്‍, ലഹരിമരുന്ന് ആവശ്യപ്പെട്ട് വാട്‌സ് ആപ്പില്‍ ചാറ്റ് നടത്തിയതായി നടി ദീപിക പദുക്കോണ്‍ സമ്മതിച്ചതായാണ് സൂചന. മാനേജര്‍ കരീഷ്മ പ്രകാശുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റിലാണ് ദീപികയുടെ നിര്‍ണായക മൊഴിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപികയും കരീഷ്മയും തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ കഴിഞ്ഞദിവസം എന്‍സിബി വീണ്ടെടുത്തിരുന്നു.

കഞ്ചാവ് ആണെങ്കില്‍ വേണ്ട, ഹാഷിഷ് മതിയെന്ന് ദീപിക ആവശ്യപ്പെടുന്നത് വാട്‌സ് ആപ്പ് ചാറ്റിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വനിതകളടക്കം അഞ്ച് ഉദ്യോഗസ്ഥരാണ് നടിയെ ചോദ്യം ചെയ്തത്.  രാവിലെ 9. 45 ഓടെയാണ് ദീപിക എന്‍സിബി ഓഫീസിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com