ലഹരി മരുന്ന് കേസ്; കരണ്‍ ജോഹറുടെ കമ്പനിയുടെ ഡയറക്ടര്‍ ക്ഷിതിജ് പ്രസാദ് അറസ്റ്റില്‍

ലഹരി മരുന്ന് കേസ്; കരണ്‍ ജോഹറുടെ കമ്പനിയുടെ ഡയറക്ടര്‍ ക്ഷിതിജ് പ്രസാദ് അറസ്റ്റില്‍
ലഹരി മരുന്ന് കേസ്; കരണ്‍ ജോഹറുടെ കമ്പനിയുടെ ഡയറക്ടര്‍ ക്ഷിതിജ് പ്രസാദ് അറസ്റ്റില്‍

മുംബൈ: ലഹരി മരുന്ന് കേസില്‍ കരണ്‍ ജോഹറുടെ ഉടമസ്ഥതയിലുള്ള ധര്‍മ പ്രൊഡക്ഷന്‍സ് ഡയറക്ടര്‍ ക്ഷിതിജ് പ്രസാദ് അറസ്റ്റില്‍. രണ്ട് ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ക്ഷിതിജിനെ അറസ്റ്റ് ചെയ്തത്. ക്ഷിതജിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലഹരി മരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. 

ഇയാളെ ചോദ്യം ചെയ്തപ്പോള്‍ തൃപ്തികരമായ ഉത്തരങ്ങളൊന്നും എന്‍സിബിക്ക് ലഭിച്ചിരുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. അതേസമയം ക്ഷിതിജിനെ തനിക്ക് വ്യക്തിപരമായി പരിചയമില്ലെന്നും അയാള്‍ ജീവനക്കാരന്‍ മാത്രമായിരുന്നുവെന്നും കരണ്‍ ജോഹര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. 

അതിനിടെ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടിമാരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ലഹരിമരുന്ന് ആവശ്യപ്പെട്ട് വാട്സ് ആപ്പില്‍ ചാറ്റ് നടത്തിയതായി നടി ദീപിക പദുക്കോണ്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി സൂചനകളുണ്ട്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി രാകുല്‍ പ്രീത് സിങിനെയും ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെയും എന്‍സിബി ഇന്നലെ ചോദ്യം ചെയ്തിരുന്നു. 

കേസില്‍ പ്രമുഖ ബോളിവുഡ് നടിമാരായ സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെയും എന്‍സിബി ചോദ്യം ചെയ്യുന്നുണ്ട്. ഉച്ചയോടെയാണ് സാറയും ശ്രദ്ധ കപൂറും ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. നാലു മണിക്കൂറോളമാണ് നടി രാകുല്‍ പ്രീതിനെ ഇന്നലെ എന്‍സിബി ചോദ്യം ചെയ്തത്. മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി പിടിയിലായതിന് പിന്നാലെയാണ് ബോളിവുഡിലെ കൂടുതല്‍ താരങ്ങള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com