ചൈനയ്ക്ക് പുറമേ മറ്റൊരു 'വില്ലന്‍'; 14,500 അടി ഉയരത്തില്‍ പ്രതിരോധിച്ച് തോല്‍പ്പിക്കാന്‍ സൈന്യം (വീഡിയോ)

കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി മുഖാമുഖം നില്‍ക്കുന്ന ഇന്ത്യന്‍ സൈന്യം മറ്റൊരൂ 'വില്ലനെ' കൂടി നേരിടാനുള്ള തയ്യാറെടുപ്പിലാണ്.
ലഡാക്കില്‍ പട്രോളിങ് നടത്തുന്ന ഇന്ത്യന്‍ സൈന്യം/ ചിത്രം: പിടിഐ
ലഡാക്കില്‍ പട്രോളിങ് നടത്തുന്ന ഇന്ത്യന്‍ സൈന്യം/ ചിത്രം: പിടിഐ

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി മുഖാമുഖം നില്‍ക്കുന്ന ഇന്ത്യന്‍ സൈന്യം മറ്റൊരൂ 'വില്ലനെ' കൂടി നേരിടാനുള്ള തയ്യാറെടുപ്പിലാണ്. വരാന്‍ പോകുന്ന അതി ശൈത്യകാലമാണ് സൈന്യത്തിന്റെ പ്രധാന എതിരാളിയാകാന്‍ പോകുന്നത്. അഞ്ച് മാസമായി നിലനില്‍ക്കുന്ന ചൈനീസ് ഭീഷണി നേരിടാന്‍ സന്നാഹങ്ങളൊരുക്കുന്ന സേനയ്ക്ക്, കാലാവസ്ഥ വ്യതിയാനത്തെയും ചെറുക്കേണ്ടതുണ്ട്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് സൈന്യം. 

14,500 കിലോമീറ്റര്‍ ഉയരത്തിലാണ് ടാങ്കുകളും ആയുധങ്ങളുമായി നിലവില്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. പുതിയ താവളങ്ങളൊരുക്കാനും അതി ശൈത്യത്തെ  പ്രതിരോധിക്കാനുള്ള വഴികളൊരുക്കാനുമുള്ള തിരക്കിലാണ് സേന. 

ചൈനീസ് സേനയെ പ്രതിരോധിക്കാന്‍ ടി 90, ടി 72 ടാങ്കുകള്‍ ഉള്‍പ്പെടെയാണ് ഇന്ത്യ എത്തിച്ചിരിക്കുന്നതെനന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മൈനസ് 40 ഡിഗ്രി തണുപ്പിലും പ്രവര്‍ത്തിക്കുന്ന വാഹനങ്ങളും ഇന്ത്യ എത്തിച്ചിട്ടുണ്ട്. 

സാധാരണ കാലവസ്ഥയില്‍പ്പോലും കിഴക്കന്‍ ലഡാക്കില്‍ 35 ഡിഗ്രിക്ക് താഴെയാണ് താപനില. അതിശൈത്യത്തില്‍ ഇത് വീണ്ടും മാറും. ഈ സമയത്ത് ടാങ്കുകളുടെയും മറ്റ് വാഹനങ്ങളുടെയും തോക്കുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമായി നിലനിര്‍ത്തുക എന്നത് ഏറെ ശ്രമകരമായ ജോലിയാണെന്ന് മേജര്‍ ജനറല്‍ അരവിന്ദ് കപൂര്‍ പറയുന്നു. 

നദികള്‍ മുറിച്ചുകടക്കാനും മറ്റും സാധിക്കുന്ന ടാങ്കുകളാണ് ഇവിടെ എത്തിച്ചിരിക്കുന്നത്.ഏത് കാലാവസ്ഥയെയും അതിജീവിക്കാന്‍ കരുത്തുള്ള സൈനികരെ തെരഞ്ഞെടുത്താണ് ടാങ്ക് ഓപ്പറേഷനും മറ്റുമായി എത്തിച്ചിരിക്കുന്നത്. അതിശൈത്യത്തെ പ്രതിരോധിക്കാനുള്ള പ്രത്യേക വസ്ത്രങ്ങളും മറ്റും എത്തിച്ചിട്ടുണ്ട്. സിമന്റ് കൊണ്ടാണ് ഷെര്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കിവരികയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com