മമതയുടെ ശക്തമായ പ്രചാരണം ചെറുക്കണം; സിഎഎ വേണ്ട, കാര്‍ഷിക ബില്ലുകളില്‍ പിടിച്ച് ബിജെപി; ബംഗാളില്‍ പുതിയ തന്ത്രം

വരുന്ന ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാര്‍ഷിക ബില്ലുകള്‍ മുഖ്യ പ്രചാരണ വിഷയമാക്കാന്‍ ബിജെപി.
മമതയുടെ ശക്തമായ പ്രചാരണം ചെറുക്കണം; സിഎഎ വേണ്ട, കാര്‍ഷിക ബില്ലുകളില്‍ പിടിച്ച് ബിജെപി; ബംഗാളില്‍ പുതിയ തന്ത്രം

കൊല്‍ക്കത്ത: വരുന്ന ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാര്‍ഷിക ബില്ലുകള്‍ മുഖ്യ പ്രചാരണ വിഷയമാക്കാന്‍ ബിജെപി. ദേശീയ പൗരത്വ നിയമങ്ങളില്‍ ഊന്നിയുള്ള തെരഞ്ഞെടുപ്പ് പ്രാചാരണം തത്ക്കാലം മാറ്റി, കാര്‍ഷിക ബില്ലിന്റെ പ്രയോജനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ബിജെപി പദ്ധതിയിടുന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും പ്രചാരണം ശക്തമാക്കിയ സാഹചര്യത്തിലാണ് ബിജെപിയുടെ ചുവടുമാറ്റം. ദേശീയ പൗരത്വ നിയമത്തിലൂന്നിയുള്ള ശക്തമായ പ്രചാരണമാണ് ബിജെപി സംസ്ഥാനത്ത് നടത്തിവന്നത്. 

വരുന്ന ദുര്‍ഗാ പൂജ, ദീപാവലി ആഘോഷങ്ങളില്‍ കാര്‍ഷിക ബില്ലുകള്‍ നടപ്പാക്കുന്നതുവഴി കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങളെ കുറിച്ച് ബിജെപി വ്യാപക ക്യാമ്പയിന്‍ നത്തും. 

ഗ്രാമങ്ങളിലുള്ള ഭൂരിപക്ഷം വോട്ടര്‍മാരും കര്‍ഷകരാണ് എന്ന വിലയിരുത്തലിലാണ് ക്യാമ്പയിന്‍ മാറ്റാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ ശക്തമായ ക്യാമ്പയിന്‍ ആരംഭിച്ച മുഖ്യമന്ത്രി മമത ബാനര്‍ജി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ മുന്നിലാണെന്നും ബിജെപി കണക്കുകൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com