കാര്‍ഷിക ബില്ലുകള്‍ ഭരണഘടനാ വിരുദ്ധം; ടിഎന്‍ പ്രതാപന്‍ സുപ്രീം കോടതിയില്‍

കര്‍ഷക ബില്ലുകള്‍ ഭരണഘടനാ വിരുദ്ധം; ടിഎന്‍ പ്രതാപന്‍ സുപ്രീം കോടതിയില്‍
കാര്‍ഷിക ബില്ലുകള്‍ ഭരണഘടനാ വിരുദ്ധം; ടിഎന്‍ പ്രതാപന്‍ സുപ്രീം കോടതിയില്‍

‌ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍ സുപ്രീം കോടതിയെ സമീപിച്ചു. കര്‍ഷകരുടെ മൗലിക അവകാശങ്ങള്‍ ഹനിക്കുന്ന ബില്ലുകളെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് പ്രതാപന്‍ ഹര്‍ജി നല്‍കി.

കാര്‍ഷിക ബില്ലുകള്‍ കര്‍ഷകര്‍ക്കുള്ള മരണശിക്ഷയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ ശബ്ദം പാര്‍ലമന്റിന് അകത്തും പുറത്തും ഹനിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് ജനാധിപത്യം മരിച്ചു എന്നതിനു തെളിവാണ് ഇതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. 

പാര്‍ലമന്റ് പാസാക്കിയ കര്‍ഷക ബില്ലുകള്‍ക്ക് ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയിരുന്നു. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍), ഫാര്‍മേഴ്‌സ് അഗ്രീമെന്റ് ഓണ്‍ പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസ് ആക്ട്, എസ്സന്‍ഷന്‍ കമ്മോഡിറ്റീസ് ആക്ട് എന്നിവയ്ക്കാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com